National
കല്‍ക്കരിപ്പാടം അഴിമതി: ടികെഎ നായരെ സിബിഐ ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ടികെഎ നായരെ സിബിഐ ചോദ്യം ചെയ്തു. കല്‍ക്കരിപ്പാടം വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ ഇത് ആദ്യമായാണ് ടികെഎ നായരെ ചോദ്യം ചെയ്യുന്നത്. ചോദ്യാവലി മുഖേനെയാണ് ടികെഎ നായരെ സിബിഐ ചോദ്യം ചെയ്തത്. മൊഴിയുടെ വിശദാംശങ്ങള്‍ 28ന് സിബിഐ സുപ്രീം കോടതിയെ അറിയിക്കും. നേരിട്ട് ചോദ്യം ചെയ്യുന്നതിന് പകരം കല്‍ക്കരിപ്പാടം വിതരണവുമായി ബന്ധപ്പെട്ട 30 ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലി സിബിഐ ടികെഎ നായര്‍ക്ക് സമര്‍പ്പിക്കുകയും അതിന് അദ്ദേഹം വിശദമായ മറുപടി നല്‍കുകയുമായിരുന്നെന്ന് സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. കല്‍ക്കരിപ്പാടം വിതരണത്തില്‍ ക്രമക്കേട് നടന്നെന്നു കരുതുന്ന ഒന്നാം യുപിഎ ഭരണകാലത്ത് ടികെഎ നായരായിരുന്നു പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി. അന്ന് മന്‍മോഹന്‍ സിംഗിനായിരുന്നു കല്‍ക്കരി വകുപ്പി്‌ന!റെ ചുമതല. പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവിനെ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദ്യം ചെയ്തു എന്ന പ്രതീതി ഉണ്ടാക്കാതിരിക്കാനാണ് ചോദ്യാവലി അയച്ച് വിശദീകരണം തേടിയത്.