Connect with us

National

തന്നെ പുറത്താക്കാനാവില്ലെന്ന് എന്‍ ശ്രീനിവാസന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ബി സി സി ഐ അധ്യക്ഷസ്ഥാനത്തുനിന്നും തന്നെ പുറത്താക്കാന്‍ കഴിയില്ലെന്നും ഐ പി എല്‍ വാതുവെപ്പ് കേസില്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ബി സി സി ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍ പറഞ്ഞു. ബി സി സി ഐ അധ്യക്ഷ സ്ഥാനത്തുനിന്നും ശ്രീനിവാസന്‍ മാറിയില്ലെങ്കില്‍ പുറത്താക്കേണ്ടിവരുമെന്ന സുപ്രീംകോടതിയുടെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് ശ്രീനിവാസന്റെ പ്രതികരണം.

എന്‍ ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സും ശ്രീനിവാസന്റെ മരുമകന്‍ മെയ്യപ്പനും വാതുവെപ്പ് ആരോപണങ്ങളില്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ശ്രീനിവാസന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറിനിന്നാലെ നിഷ്പക്ഷമായ അന്വേഷണം നടക്കൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസ് വീണ്ടും വ്യാഴാഴ്ച പരിഗണിക്കും.

---- facebook comment plugin here -----

Latest