National
കടല്‍കൊലക്കേസ്: വിചാരണയുമായി സഹകരിക്കില്ലെന്ന് ഇറ്റലി
ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ നിലപാട് കടുപ്പിച്ച് ഇറ്റലി. കോടതി നാളെ എന്ത് നിലപാടെടുത്താലും വിചാരണയുമായി സഹകരിക്കില്ലെന്ന് ഇറ്റലിയുടെ പ്രത്യേക ദൂതന്‍ സ്റ്റീഫന്‍ ഡിസ്മിസ്തുര അറിയിച്ചു.
ഇറ്റാലിയന്‍ പാര്‍ലമെന്റ് കമ്മിറ്റിയിലാണ് മിസ്തുര ഇക്കാര്യം വ്യക്തമാക്കിയത്.
നാളെ കടല്‍ കൊല കേസിന്റെ വിചാരണ സുപ്രീം കോടതിയില്‍ പുരോഗമിക്കാനിരിക്കെയാണ് ഇറ്റലിയുടെ പുതിയ നിലപാട്. നാളെ സുപ്രീം കോടതിയില്‍ ഇറ്റലിയന്‍ പ്രതിനിധികള്‍ ഹാജരാകില്ലെന്നും മിസ്തുര അറിയിച്ചു. കടല്‍ക്കൊലക്കേസില്‍ അന്താരാഷ്ട്ര പിന്തുണ നേടിയെടുക്കുന്നതിനു വേണ്ടിയാണ് ഇറ്റലി നിലപാട് കടുപ്പിച്ചിരിക്കുന്നത്. ഇറ്റാലിയന്‍ നാവികര്‍ക്കുമേല്‍ ചുമത്തിയ സുവ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ഒഴിവാക്കാന്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
---- facebook comment plugin here -----