Connect with us

National

മോഡിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സിക്കണമെന്ന് ശരത് പവാര്‍

Published

|

Last Updated

മുംബൈ: അസഭ്യം പറയുന്ന ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സക്ക് വിധേയമാക്കണമെന്ന് കേന്ദ്ര മന്ത്രിയും എന്‍ സി പി നേതാവുമായ ശരത് പവാര്‍. മോഡി രാജ്യത്തിന് ആപത്താണെന്നും എന്‍ സി പി സ്ഥാനാര്‍ത്ഥി വിജയ് ബാംബ്ലെയുടെ തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവെ പവാര്‍ പറഞ്ഞു.

കോണ്‍ഗ്രസില്ലാത്ത ഇന്ത്യയെന്ന മോഡിയുടെ പ്രസ്താവനയെയാണ് പവാര്‍ പരിഹസിച്ചത്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് കോണ്‍ഗ്രസ് നേതാക്കള്‍ വഹിച്ച പങ്ക് വലുതാണെന്നും രാജ്യത്തിനോ സമൂഹത്തിനോ ഒന്നും ചെയ്യാത്തവരാണ് കോണ്‍ഗ്രസിനെ തൂത്തെറിയണമെന്ന് പറയുന്നതെന്നും പവാര്‍ പറഞ്ഞു.