Connect with us

Malappuram

മലപ്പുറം ചേലേമ്പ്ര പഞ്ചായത്തില്‍ യു ഡി എഫിനെതിരെയുള്ള അവിശ്വാസ പ്രമേയം പാസായി

Published

|

Last Updated

തേഞ്ഞിപ്പലം: മലപ്പുറം ജില്ലയിലെ ചേലേമ്പ്ര പഞ്ചായത്തില്‍ യു ഡി എഫിലെ അഞ്ച് അംഗങ്ങള്‍ ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നതിന് പിന്നാലെ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ലീഗില്‍ നിന്നുള്ള നാല് വിമതരും കോണ്‍ഗ്രസില്‍ നിന്നുള്ള ഒരു വിമതനുമാണ് ഇടതുപക്ഷത്തെ പിന്തുണച്ചത്. ഇതോടെ യു ഡി എഫിന് പഞ്ചായത്ത് ഭരണം നഷ്ടമാകും. 18 അംഗ ഭരണസമിതിയില്‍ 10 അംഗങ്ങളാണ് അവിശ്വാസ പ്രമേയ നോട്ടീസില്‍ ഒപ്പുവെച്ചത്. ഇതോടെ ഭരണസമിതിയുടെ അംഗബലം ഏഴായി കുറഞ്ഞു. ഒരംഗം ബി ജെ പിയുടേതാണ്. ചേലേമ്പ്ര സര്‍വീസ് സഹകരണ ബേങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് യു ഡി എഫ് ഭരണസമിതിയില്‍ വിള്ളലുണ്ടാക്കിയത്.