National
ഐപിഎല്‍ വാതുവെപ്പ്; മൂന്ന് പുതിയ ടീമുകള്‍ക്കും പങ്കെന്ന് സൂചന
ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെപ്പ് കേസ് അന്വേഷിച്ച മുകുള്‍ മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ 12 കളിക്കാര്‍ക്കെതിരെ പരാമര്‍ശമുള്ളതായി സൂചന. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്ക് പുറമെ ഒരു ടീമിനുംകൂടി ഒത്തുകളിയില്‍ പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കളിക്കാര്‍ക്ക് പുറമെ ഐപിഎല്‍ ഒഫീഷ്യലുകള്‍ക്കും ഒത്തുകളിയില്‍ പങ്കുള്ളതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ബിസിസിഐ പ്രസിഡന്റ് എന്‍.ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനും ധോണി, സുരേഷ് റെയ്‌ന, ശ്രീശാന്ത് തുടങ്ങി ആറ് കളിക്കാര്‍ക്ക് പങ്കുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. രാജസ്ഥാന്‍ റോയല്‍സ് ഉടമയും ബോളിവുഡ് നടിയുമായ ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രക്കെതിരെയും കൂടുതല്‍ അന്വേഷണം ഫെബ്രുവരി 10ന് സമര്‍പ്പിച്ച മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ടായിരുന്നു.
---- facebook comment plugin here -----