Connect with us

National

ആന്ധ്രാവിഭജനം: കേന്ദ്ര ടെക്‌സ്റ്റയില്‍സ് മന്ത്രി രാജിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് സംസ്ഥാനം വിഭജിച്ചതില്‍ പ്രതിഷേധിച്ച് കേന്ദ്ര ടെക്സ്റ്റയില്‍സ് മന്ത്രി കവുരു സാംബശിവ റാവു രാജിവെച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് അദ്ദേഹം രാജിക്കത്ത് കൈമാറി.

ആന്ധ്രയിലെ ജനങ്ങളോട് നീതിപുലര്‍ത്താന്‍ കഴിഞ്ഞില്ലെന്നും മനസ്സാക്ഷിക്ക് എതിരായി ഒന്നും പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം രാജിക്കത്തില്‍ വ്യക്തമാക്കി.

Latest