Connect with us

Ongoing News

പതിനഞ്ച് വര്‍ഷത്തിനിടെ സോണിയയും പവാറും ഒരു വേദിയില്‍

Published

|

Last Updated

ബാന്ദ്ര: പതിനഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി എന്‍ സി പി അധ്യക്ഷന്‍ ശരത് പവാര്‍ വേദി പങ്കിട്ടു. യു പി എ സ്ഥാനാര്‍ഥിക്കു വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് ഇരുവരും ഒന്നിച്ചത്. സോണിയാ ഗാന്ധിയുടെ വിദേശജന്മ പ്രശ്‌നം ഉയര്‍ത്തി കോണ്‍ഗ്രസ് വിട്ട ശരത് പവാര്‍ 1999ലാണ് എന്‍ സി പി രൂപവത്കരിക്കുന്നത്. പിന്നീട് എന്‍ സി പിയെ യു പി എ ഘടക കക്ഷിയാക്കുകയായിരുന്നു. കഴിഞ്ഞ പതിനാല് വര്‍ഷമായി മഹാരാഷ്ട്രയില്‍ സഖ്യമായാണ് കോണ്‍ഗ്രസും എന്‍ സി പിയും പ്രവര്‍ത്തിക്കുന്നത്.
മഹാരാഷ്ട്രയില്‍ സോണിയാ ഗാന്ധി പങ്കെടുത്ത ആദ്യ തിരഞ്ഞെടുപ്പ് യോഗത്തിലാണ് പവാര്‍ പങ്കെടുത്തത്. കേന്ദ്ര മന്ത്രിയും എന്‍ സി പി സ്ഥാനാര്‍ഥിയുമായ പ്രഫുല്‍ പട്ടേലിന്റെ പ്രചാരണ യോഗത്തിനാണ് സോണിയ എത്തിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തെ യു പി എ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ കര്‍ഷകരും ഗോത്ര വിഭാഗക്കാരും കൂടുതലായുള്ള മേഖലയില്‍ സോണിയ ഉയര്‍ത്തിക്കാട്ടി. ബി ജെ പിയെയും നരേന്ദ്ര മോദിയെയും രൂക്ഷമായി വിമര്‍ശിച്ചാണ് പവാര്‍ പ്രസംഗിച്ചത്. ഉയര്‍ന്ന സ്ഥാനം കൈവശപ്പെടുത്തിന്‍ ധൃതികൂട്ടുന്നയാള്‍ എന്നാണ് മോദിയെ പവാര്‍ വിശേഷിപ്പിച്ചത്. നാഗ്പൂരിലും സോണിയയും പവാറും ഒരുമിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നുണ്ട്.