Connect with us

National

ഭാര്യയെ രക്ഷിക്കാനാകാത്ത മോദി എങ്ങനെ ജനങ്ങളെ രക്ഷിക്കും: കോണ്‍ഗ്രസ്

Published

|

Last Updated

പനാജി: ഭാര്യയെ സംരക്ഷിക്കാനാവാത്ത നരേന്ദ്ര മോദിക്കെങ്ങിനെ രാജ്യത്തെ ജനങ്ങളെ രക്ഷിക്കാനാകുമെന്ന് കോണ്‍ഗ്രസ്. അവിവാഹിതനെന്നു പറഞ്ഞ് ജനത്തെ കബളിപ്പിക്കുകയാണ് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ മോദി ചെയ്തത്. സ്വന്തം ഭാര്യയുടെ പേര് മോദി എന്തിനാണ് ഇപ്പോള്‍ വെളിപ്പെടുത്തിയതെന്ന് വ്യക്തമാക്കണമെന്നും എ ഐ സിസി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് ട്വിറ്ററില്‍ കുറിച്ചു.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ തെറ്റായ സത്യവാങ്മൂലം നല്‍കിയ മോദി വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് രാജ്യസഭാ എംപി ശാന്താറാം നായികും ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ വിവാഹിതനാണോ എന്ന കോളം മോദി പൂരിപ്പിച്ചിരുന്നില്ല. എന്നാല്‍ വഡോദര ലോക്‌സഭാ മണ്ഡലത്തില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ തന്റെ ഭാര്യ യശോദ ബെന്‍ ആണെന്നാണ് മോദി സമ്മതിച്ചിരിക്കുന്നത്. ഇതിന് മോദി വിശദീകരണം നല്‍കണമെന്നും ശാന്താറാം ആവശ്യപ്പെട്ടു.
പതിനേഴാം വയസ്സില്‍ വിവാഹിതനായെന്നും എന്നാല്‍ അവരുടെ സ്വത്തുവകകളെ കുറിച്ച് അറിയില്ലെന്നുമാണ് മോദി സത്യവാങ്മൂലത്തില്‍ പറയുന്നത്.
ഇതുസംബന്ധമായ വിവാദം കൊടുമ്പിരി കൊണ്ടപ്പോഴെല്ലാം മൗനം പാലിച്ച അദ്ദേഹം നിലപാട് മാറ്റുന്നതിന് പിന്നിലെ കള്ളക്കളി വെളിച്ചത്താക്കാന്‍ ബി ജെ പി നേതൃത്വം തയ്യാറാകണമെന്നും ദിഗ് വിജയ് സിംഗ് ആവശ്യപ്പെട്ടു.