International
ജപ്പാന്‍ ഊര്‍ജ്ജ നയം പ്രഖ്യാപിച്ചു
ടോക്യോ: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ഏബ് സര്‍ക്കാറിന്റെ പുതിയ ഊര്‍ജ നയം പ്രഖ്യാപിച്ചു. വൈദ്യുതിക്കായി ആണവോര്‍ജം ഒരു പ്രധാന ഉറവിടമാണെന്നു പറയുന്ന പുതിയ ഊര്‍ജ നയം മുന്‍ ഭരണകൂടം ആണവോര്‍ജത്തെ പുറന്തള്ളാനെടുത്ത തീരുമാനത്തില്‍നിന്നും പിറകോട്ടടിക്കുകയാണ്. ആണവോര്‍ജത്തില്‍ നിന്നുള്ള, വൈദ്യുതി ഉത്പാദനം ചെലവ് കുറഞ്ഞതും ഇടതടവില്ലാതെ ലഭിക്കുന്നതുമാണെന്ന് അടിസ്ഥാന ഈര്‍ജ പദ്ധതിയില്‍ വിശദീകരിക്കുന്നു. 2011ലെ ഫുകുഷിമ ആണവ ദുരന്തത്തെത്തുടര്‍ന്ന് രാജ്യത്തുള്ള 48 ആണവ റിയാക്ടറുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. പുതിയ തീരുമാനം പരിസ്ഥിതിപ്രവര്‍ത്തകരുടെ വിമര്‍ശത്തിനിടയാക്കിയിട്ടുണ്ട്.
---- facebook comment plugin here -----