Kerala
യു ഡി എഫ് തരംഗമുണ്ടാകില്ല: പി സി ചാക്കോ
![](https://assets.sirajlive.com/2013/04/pc-chacko.jpg)
കൊച്ചി: ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യു ഡി എഫ് തരംഗം ഉണ്ടാകില്ലെന്ന് പി സി ചാക്കോ. 2009ല്‍ ലഭിച്ച അത്രയും വലിയ ഭൂരിപക്ഷം ഇത്തവണ ലഭിക്കില്ല. എങ്കിലും സീറ്റുകള്‍ യു ഡി എഫിന് നഷ്ടപ്പെടില്ലെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
2009ല്‍ വി എസ് സര്‍ക്കാറിനെതിരായ ജനരോഷവും രാഷ്ട്രീയ ട്രെന്‍ഡും യു ഡി എഫിന് വലിയ തോതില്‍ സഹായകമായി. എന്നാല്‍ അത്തരമൊരു സാഹചര്യം ഇന്ന് നിലനില്‍ക്കുന്നില്ല. അതുകൊണ്ട് തന്നെ ഒരു വന്‍ യു ഡി എഫ് തരംഗം പ്രതീക്ഷിക്കേണ്ടതില്ല. താന്‍ തൃശൂരില്‍ മത്സരിച്ചിരുന്നുവെങ്കിലും ജയിക്കുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
---- facebook comment plugin here -----