Connect with us

Gulf

ഒമാനില്‍ വിദേശികള്‍ക്ക് വിസ നിയന്ത്രണം വീണ്ടും

Published

|

Last Updated

മസ്‌കത്ത് : വിദേശികള്‍ക്ക് തൊഴില്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിര്‍മാണ ജോലികള്‍ക്കും ക്ലീനിംഗ് ജോലികള്‍ക്കും വരുന്നവര്‍ക്ക് വിസ അനുവദിക്കേണ്ടതില്ലെന്ന തീരുമാനം മാന്‍ പവര്‍ മന്ത്രാലയം ആറു മാസത്തേക്കു കൂടി നീട്ടി. നേരത്തെ നവംബര്‍ മുതല്‍ ആറു മാസത്തേക്ക് ഏര്‍പെടുത്തിയ നിയന്ത്രണം ഈ മാസം അവസാനിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ആറു മാസത്തേക്കു കൂടി നീട്ടുന്നു. എന്നാല്‍ വന്‍കിട കമ്പനികളെ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
മാനവവിഭവ വകുപ്പു മന്ത്രി ശൈഖ് അബ്ദുല്ലയാണ് വിസ നിയന്ത്രണം ആറു മാസത്തേക്കു കൂടി നീട്ടുന്നതായുള്ള നിര്‍ദേശം പുറപ്പെടുവിച്ചത്. കണ്‍സ്ട്രക്ഷന്‍, ഹൗസ് കീപിംഗ് സേവനം നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ഈ വിഭാഗത്തില്‍ വിസ അനുവക്കില്ലെന്ന് അറിയിപ്പില്‍ പറയുന്നു. മെയ് നാലു മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക. അതേ സമയം ഈ മേഖലയില്‍ പുതുതാതിയ ജോലിക്കു വരുന്നവര്‍ക്കാണ് നിയന്ത്രണമെന്നും നിലവില്‍ ജോലി ചെയ്യുന്നവര്‍ വിസ റദ്ദാക്കിയാല്‍ പകരം ക്ലിയറന്‍സ് നല്‍കും. എക്‌സലന്റ്, ഫസ്റ്റ്, കണ്‍സള്‍ട്ടന്‍സി വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുത്തു നടപ്പിലാക്കുന്ന കമ്പനികള്‍ക്കും നിയന്ത്രണം ബാധകമല്ല. ഉടമകളാല്‍ നേരിട്ടു നടത്തപ്പെടുന്നതും ചെറുകിട വ്യവസായ വികസന അതോറിറ്റിയില്‍ റജിസ്റ്റര്‍ ചെയ്യുകയും ചെയ്തതും സോഷ്യല്‍ ഇന്‍ഷ്വറന്‍സ് അതോറിറ്റിയല്‍ ഇന്‍ഷ്വര്‍ ചെയ്യുകയും ചെയ്ത സ്ഥാപനങ്ങള്‍ക്കും വിസ നനിയന്ത്രണത്തില്‍ ഇളവുണ്ട്.
രാജ്യത്തെ തൊഴില്‍ മേഖലയില്‍ വിദേശികള്‍ക്ക് നിയന്ത്രണമേര്‍പെടുത്തുന്നതിന്റെ ഭാഗമായാണ് ആറു മാസം മുമ്പ് ഏതാനും തസ്തികകളില്‍ വിസ നിരോധനം കൊണ്ടു വന്നത്. ഘട്ടം ഘട്ടമായി ഏതാനും തസ്തികകള്‍ക്ക് നിരോധനം ഏര്‍പെടുത്തി. സെയില്‍സ് മാന്‍മാര്‍, കൊമേഴ്‌സ്യല്‍ പ്രമോട്ടര്‍, ഒട്ടക പരിപാലനം തുടങ്ങിയ മേഖലകളിളും വിസ നിയന്ത്രണം നിലനില്‍ക്കുന്നുണ്ട്. നിലിവുള്ള വിസ പുതുക്കി നല്‍കും. എന്നാല്‍ പുതിയ വിസകള്‍ അനുവദിക്കുന്നതിനാണ് നിയന്ത്രണം. നിരോധിച്ച മുഴുവന്‍ മേഖലഖലകളിലും നിയന്ത്രണം തുടരുമെന്നാണ് സൂചന. രാജ്യത്തെ സ്വാകാര്യ മേഖലയില്‍ വിദേശികളുടെ സാന്നിധ്യം കുറക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പെടുത്തിയത്. സ്വദേശിവത്കരണ നടപടികള്‍ വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത പരിശ്രമത്തിലൂടെ സജീവമായി നടന്നു വരുന്നുണ്ട്.
വിദേശികളെ നിയന്ത്രിക്കുന്നതിനായി രാജ്യത്ത് വിവിധ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി വരുന്നുണ്ട്. കുടുംബവിസ അനുവദിക്കുന്നതിന് കുറഞ്ഞ ശമ്പളം 600 റിയാല്‍ ആക്കി നിശ്ചയിച്ച് നേരത്തെ നിബന്ധന നിലവില്‍ വന്നിരുന്നു. കുടുംബവിസ ലഭിക്കുന്നതിന് കെട്ടിട വാടക കരാറും നിര്‍ബന്ധമാക്കി. രാജ്യത്തെ തൊഴില്‍ നിയമം കര്‍ശനമാക്കുന്നതിനും മന്ത്രാലയം വിവിധ മാര്‍ഗങ്ങള്‍ സ്വീകരിച്ചു വരുന്നുണ്ട്. അനധികൃതമായി താമസിക്കുന്നവരെയും ജോലി ചെയ്യുന്നവരെയും കണ്ടെത്തി പിടികൂടുന്നതിനായി നഗരസഭകള്‍, റോയല്‍ ഒമാന്‍ പോലീസ്, പബ്ലിക് പ്രോസിക്യൂഷന്‍ എന്നിവയുമായി സഹകരിച്ചാണ് മന്ത്രാലയം പ്രവര്‍ത്തിക്കുന്നത്. സ്വദേശികള്‍ക്കായി സംവരണം ചെയ്ത തസ്തികകളില്‍ വിദേശികള്‍ ജോലി ചെയ്യുന്നതും കര്‍ശനമായി നിയന്ത്രിക്കുന്നു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികളും സ്വീകരിച്ചു വരുന്നുണ്ട്.

Latest