Connect with us

National

ഡല്‍ഹിയില്‍ വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പ് നടത്താമെന്ന് കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിയമസഭ പിരിച്ചുവിട്ട് വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ കോണ്‍ഗ്രസ് സമ്മതിച്ചു. ഇക്കാര്യം വ്യാഴാഴ്ച സുപ്രീം കോടതിയെ അറിയിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പിന് സമയമായിട്ടില്ല എന്നായിരുന്നു കോണ്‍ഗ്രസിന്റെ മുന്‍ നിലപാട്. എന്നാല്‍, ബി ജെ പി നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന് ശ്രമം നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കോണ്‍ഗ്രസ് നിലപാട് തിരുത്തുകയായിരുന്നു.

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് എതിരെ എ എ പി നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും നിലപാട് തേടിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി അധികാരത്തിലേറിയെങ്കിലും 49 ദിവസം മാത്രമേ ഭരണം നീണ്ടു നിന്നുള്ളൂ.