International
നാല് കൈയും നാല് കാലുമായി പിറന്ന കുഞ്ഞിന് ശസ്ത്രക്രിയ
ബീജിംഗ്: നാല് കൈയും നാല് കാലുമായി പിറന്ന കുഞ്ഞിന്റെ അധിക അവയവങ്ങള്‍ ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തി. ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലാണ് സംഭവം.
എപ്രില്‍ രണ്ടിനാണ് തലയില്ലാതെ രണ്ട് കൈയും രണ്ട് കാലും അധികമായി ഒട്ടിച്ചേര്‍ന്ന നിലയില്‍ കുഞ്ഞ് പിറന്നത്. തുടക്കത്തില്‍ ഇരട്ടക്കുട്ടികളാണെന്നായിരുന്നു ഡോക്ടര്‍മാര്‍ ധരിച്ചിരുന്നത്.
നാല് ദിവസം മുമ്പായിരുന്നു ശസ്ത്രക്രിയ. ചെന്‍ എന്ന് പേരിട്ട് കുഞ്ഞ് ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരുന്നു.
---- facebook comment plugin here -----