Connect with us

Oddnews

അവസരമൊരുക്കിയിട്ടും പിരിയാതെ ഈ സയാമീസ് ഇരട്ടകള്‍

Published

|

Last Updated

റായ്പൂര്‍: ജീവിതകാലം മുഴുവന്‍ ഒരു മെയ്യായി തുടരാന്‍ ആഗ്രഹിച്ച് റായ്പൂരിലെ സയാമീസ് ഇരട്ടകള്‍. 12 വയസ്സുകാരായ ശിവനാഥിനെയും ശിവറാമിനെയും വേര്‍പിരിക്കാന്‍ വൈദ്യശാസ്ത്രം വഴിയൊരുക്കിയിട്ടും ഇവര്‍ അതിന് തയ്യാറല്ല. “പിരിയണമെന്ന് ഒരിക്കല്‍ പോലും ഞങ്ങള്‍ ആഗ്രഹിച്ചിട്ടില്ല. ഇത്രകാലം ഇങ്ങനെ ജീവിച്ചില്ലേ. അതുപോലെ ഇനിയും ജീവിക്കും” – ശിവറാമിന്റെ വാക്കുകളില്‍ പ്രതീക്ഷയുടെ സ്വരം.

ഛത്തിസ്ഗഡിലെ റായ്പൂര സ്വദേശികളായ രാജ്കുമാറിന്റെയും ശ്രീമതിയുടെ മക്കളാണ് ശിവനാഥും ശിവറാമും. വസ്ത്രങ്ങള്‍ സ്വയം ധരിക്കുകയും ഭക്ഷണം സ്വയം കഴിക്കുകയും ചെയ്യുന്ന ഇവര്‍ നാട്ടുകാര്‍ക്ക് അത്ഭുതമാണ്. ഒപ്പം കണ്ണ് നനയ്ക്കുന്ന കാഴ്ചയും.

പരസ്പരം സഹകരിച്ചാണ് ഇരുവരും കഴിയുന്നത്. ഒരാള്‍ക്ക് ഇരിക്കണമെങ്കില്‍ മറ്റയാള്‍ കിടക്കണം. ഇതുവരെ ഇരുവരും വഴക്ക് കൂടിയിട്ടില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു.

---- facebook comment plugin here -----

Latest