Connect with us

National

സ്പോര്‍ട്‌സ് ബിസിനസില്‍ ശ്രദ്ധയൂന്നി സച്ചിന്‍; ടെന്നീസ് ടീമിനെയും സ്വന്തമാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: ക്രിക്കറ്റ് ലോകത്ത് നിന്ന് വിരമിച്ച മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സ്‌പോര്‍ട്‌സ് ബിസിനസില്‍ ശ്രദ്ധയൂന്നുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിനുള്ള കൊച്ചി ടീമിനെ സ്വന്തമാക്കിയതിന്് പിന്നാലെ ഇന്റര്‍നാഷണല്‍ ടെന്നീസ് പ്രീമിയര്‍ ലീഗിനുള്ള മുംബൈ ടീമിനെയും സച്ചിന്‍ വിലക്കെടുത്തു. സ്‌പോര്‍ട്‌സ്‌കീഡ മാസികയാണ് ഇക്കാര്യം പുറത്തുവിട്ടത്. തമിഴ്‌നാട്ടിലെ പി വി പി ഗ്രൂപ്പുമായി ചേര്‍ന്നാണ് സച്ചിന്‍ ടെന്നീസ് ടീമിനെ സ്വന്തമാക്കിയത്.

ചെറുപ്പത്തില്‍ ടെന്നിസ് പ്രേമിയായിരുന്നു സച്ചിന്‍. ആ ആവേശം ഇപ്പോഴും സച്ചിന്‍ കാത്തുസൂക്ഷിക്കുന്നുവെന്നതിന്റെ തെളിവാണ് ടെന്നിസ് ടീമിനെ സ്വന്തമാക്കിയതെന്ന് സ്‌പോര്‍ട്‌സ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Latest