Connect with us

Malappuram

മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്‌നേടിയവര്‍ കൂടുതല്‍ മലപ്പുറം ജില്ലയില്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത് 14,802 പേര്‍. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 4729 പേരുടെ വര്‍ധന. ആണ്‍കുട്ടികള്‍ 5038, പെണ്‍കുട്ടികള്‍ 9764. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പരീക്ഷാര്‍ഥികള്‍ കൂടുതലുള്ള ജില്ല മലപ്പുറമാണ്. 2056 പേര്‍. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പരീക്ഷാര്‍ഥികള്‍ കൂടുതലുള്ള വിദ്യാഭ്യാസ ജില്ല തിരൂരാണ്. 919 പേര്‍. ആണ്‍കുട്ടികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ എ പ്ലസ് നേടിയത്. കണ്ണൂരാണ്. 337 പേര്‍.
പെണ്‍കുട്ടികളില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയവര്‍ കൂടുതല്‍ തിരൂരാണ്-606 പേര്‍. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ലയിലെ കണക്കുകള്‍ ചുവടെ ചേര്‍ക്കുന്നു. കാസര്‍ഗോഡ്-179, കാഞ്ഞങ്ങാട്-385, കണ്ണൂര്‍-900, തലശ്ശേരി-739, വയനാട്-264, വടകര-630, കോഴിക്കോട്- 618, മലപ്പുറം- 780, ഒറ്റപ്പാലം- 317, പാലക്കാട്-673, തൃശൂര്‍- 487, ഇരിഞ്ഞാലക്കുട- 431, ചാവക്കാട്- 429, ആലുവ- 565, എറണാകുളം- 347, കോതമംഗലം- 202, മുവ്വാറ്റുപുഴ- 186, തൊടുപുഴ- 170, കട്ടപ്പന- 101, പാല- 149, കാഞ്ഞിരപ്പള്ളി-118, കോട്ടയം- 333, ചേര്‍ത്തല-139, ആലപ്പുഴ-197, മാവേലിക്കര-330, തിരുവല്ല- 115, പത്തനംതിട്ട-255, കൊട്ടാരക്കര- 545, പുനലൂര്‍-278, കൊല്ലം- 565, ആറ്റിങ്ങല്‍- 526, തിരുവനന്തപുരം- 390, നെയ്യാറ്റിന്‍കര- 360, കടുത്തുരുത്തി- 146, കുട്ടനാട്- 51, താമരശേരി- 626, വണ്ടൂര്‍- 357 സംസ്ഥാനത്ത് 934 സ്‌കൂളുകളില്‍ പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 73 സ്‌കൂളുകളുടെ വര്‍ധനയാണുണ്ടായത്.
281 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും 367 എയ്ഡഡ് സ്‌കൂളുകള്‍ക്കും 286 അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കുമാണ് നൂറുമേനി വിജയം നേടാനായത്. 34,927 പേര്‍ക്ക് എല്ലാവിഷയങ്ങള്‍ക്കും എ ഗ്രേഡ് ലഭിച്ചു.
66,622പേര്‍ക്ക് ബി പ്ലസും അതിനുമുകളിലും ഗ്രേഡ് ലഭിച്ചു. 1,15,715പേര്‍ക്ക് ബിഗ്രേഡ് ലഭിച്ചു. 1,94,864പേര്‍ക്ക് സിപ്ലസും അതിനുമുകളിലും ഗ്രേഡ് ലഭിച്ചു. 3,15,822പേര്‍ക്ക് സി ഗ്രേഡും 4,42,678പേര്‍ക്ക് ഡി പ്ലസ് ഗ്രേഡും ലഭിച്ചു.

 

Latest