Connect with us

National

മോഡിക്കെതിരെ സംയുക്ത സ്ഥാനാര്‍ത്ഥി വേണമെന്ന് കാരാട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: വാരണാസിയില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാനാര്‍ത്ഥി നരേന്ദ്ര മോഡിക്കെതിരെ സംയുക്ത സ്ഥാനാര്‍ത്ഥി വേണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. യോജിച്ച സ്ഥാനാര്‍ത്ഥിയെ ഉടന്‍ കണ്ടെത്തണം. വാരണാസിയിലെ സിപിഐ(എം) സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ തയ്യാറാണെന്നും പ്രകാശ് കാരാട്ട് അറിയിച്ചു. സംയുക്ത സ്ഥാനാര്‍ത്ഥി ആരായിരിക്കണമെന്ന കാര്യത്തില്‍ സിപിഐ(എം) സൂചനകളൊന്നും നല്‍കിയിട്ടില്ല. നരേന്ദ്ര മോഡിക്കെതിരെ മതേതര കക്ഷികള്‍ ഒന്നിക്കണമെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. മോദിയെ പരാജയപ്പെടുത്താന്‍ എല്ലാ കക്ഷികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും കാരാട്ട് ആവശ്യപ്പെട്ടു. ഹീരാലാലിനെ വാരണാസിയിലെ സിപിഐം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മതേതര വോട്ടുകള്‍ ഭിന്നിക്കാന്‍ സാധ്യതയുള്ളതിനാല്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ തയ്യാറാണെന്ന് സിപിഐ(എം) നിലപാട് വ്യക്തമാക്കി.

Latest