Gulf
ആവേശമായി തുംറൈത്തില്‍ ഒട്ടകയോട്ട മത്സരം
സലാല: സലാല മെഥനോള്‍ കമ്പനിയുടെ ആഭിമുഖ്യത്തില്‍ തുംറൈത്തില്‍ ഒട്ടകയോട്ട മത്സരം സംഘടിപ്പിച്ചു. തുംറൈത്ത് ഡെപ്യൂട്ടി വാലി ബഖീത് ബിന്‍ ഉവൈദാന്‍ അല്‍ ബത്ഹരി മത്സരങ്ങള്‍ ഔദ്യാഗികമായി ഉത്ഘാടനം ചെയ്തു. ദോഫാര്‍ റീജിയണിലെ സദ, സലാല, തുംറൈത്ത് വിലായത്തുകളില്‍ നിന്നും നിരവധി സ്വദേശികള്‍ ഒട്ടകങ്ങളുമായി മത്സരത്തില്‍പങ്കെടുക്കാനെത്തി. സ്വദേശികളായ ഒട്ടക ഉടമകളെ പ്രോത്സാഹിപ്പിക്കുന്നതിനും പാരമ്പര്യ മത്സരങ്ങളുടെ തനിമ കാത്തു സൂക്ഷിക്കുന്നതിനുമാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് മെഥനോള്‍ കമ്പനി അധികൃതര്‍ പറഞ്ഞു.ഏഴ് റൗണ്ട് മത്സരങ്ങളാണ് രണ്ടു ദിവസങ്ങളിലായി ആവേശപൂര്‍വം നടന്നത്. ഏഴാം റൗണ്ടില്‍ തുംറൈത്ത് വിലായത്തിലെ അബ്ദുല്ലാ ബിന്‍ ജുനൈബി അല്‍ ശാഹിദിയുടെ ഒട്ടകം ഒന്നാം സ്ഥാനവും, സലാല വിലായത്തിലെ ശൈഖ് ഗാസി ബിന്‍ സാലിം അല്‍ ശന്‍ഫരിയുടെ ഉടമസ്ഥതയിലുളള ഒട്ടകം രണ്ടാം സ്ഥാനവും, സദാവിലായത്തിലെ സുഹൈല്‍ ബിന്‍ സഈദ് ഹര്‍കൂന്‍ അല്‍ അംരിയുടെ ഒട്ടകം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് തുംറൈത്ത് വാലി ആമിര്‍ ബിന്‍ സാലം മഹാദ് കശൂബ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.