Connect with us

Ongoing News

ആറാം ഘട്ടത്തില്‍ മത്സരരംഗത്ത് 231 ക്രിമിനലുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ആറാം ഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നവരില്‍ 321 പേര്‍ ക്രിമിനലുകള്‍. 2,071 സ്ഥാനാര്‍ഥികളാണ് ഈ മാസം 24ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. 117 മണ്ഡലങ്ങളിലേക്കാണ് ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. 15 ശതമാനം സ്ഥാനാര്‍ഥികള്‍ക്കാണ് ക്രിമിനല്‍ പശ്ചാത്തലമുള്ളത്. സ്ഥാനാര്‍ഥികളില്‍ 204 പേര്‍ ഗുരുതര ക്രിമിനല്‍ കുറ്റങ്ങളില്‍ പങ്കാളികളാണ്. കൊലപാതകം, വധശ്രമം, പിടിച്ചുപറിപോലുള്ള കേസുകളില്‍ പ്രതികളാണിവര്‍. ദേശീയ ഇലക്ഷന്‍ വാച്ചും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്നീ സംഘടനകളാണ് സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച വിവരം പുറത്തു വിട്ടത്.
ആറാം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ക്രിമിനലുകള്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കിയത് കോണ്‍ഗ്രസാണ്. മുപ്പത് പേര്‍ക്കാണ് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയത്. ബി ജെ പിയാകട്ടെ ഇരുപത് പേര്‍ക്ക് ടിക്കറ്റ് നല്‍കി. ആം ആദ്മി പാര്‍ട്ടി 13 പേര്‍ക്കും ബി എസ് പി 27 പേര്‍ക്കും ടിക്കറ്റ് നല്‍കിയപ്പോള്‍ ക്രിമിനലുകളായ 76 സ്വതന്ത്രരും മത്സരരംഗത്തുണ്ട്. കന്യാകുമാരി മണ്ഡലത്തിലെ എ എ പി സ്ഥാനാര്‍ഥിയും കൂടംകുളം സമര നേതാവുമായ എസ് പി ഉദയകുമാറിന് 328 ക്രിമിനല്‍ കേസുകളുണ്ട്. തൂത്തുകുടി മണ്ഡലത്തിലെ പുഷ്പരായന് 380 കേസുകളുണ്ട്. രണ്ട് എ എ പി സ്ഥാനാര്‍ഥികള്‍ക്ക് മുന്നൂറിലേറെ ക്രിമിനല്‍ കേസുകളുണ്ട്. ഡി എം കെ നേതാവും തിരുച്ചിയിലെ സ്ഥാനാര്‍ഥിയുമായ അന്‍പഴകന് പത്ത് ക്രിമിനല്‍ കേസുകളുണ്ട്.
പതിനൊന്ന് സ്ഥാനാര്‍ഥികള്‍ കൊലക്കേസ് പ്രതികളും നാല്‍പ്പത് പേര്‍ വധശ്രമക്കേസ് പ്രതികളുമാണ്. പന്ത്രണ്ട് പേര്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ പ്രതികളാണ്. സി പി ഐ (എം എല്‍) പുര്‍ണിയ മണ്ഡലത്തിലെ സ്ഥാനാര്‍ഥി പീഡനക്കേസില്‍ പ്രതിയാണ്.

Latest