Ongoing News
മൂന്നാം മുന്നണി സര്‍ക്കാറുണ്ടാക്കും: കാരാട്ട്

ലുധിയാന: മൂന്നാം മുന്നണി ഇത്തവണ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. രാജ്യത്ത് ശക്തമായ കോണ്‍ഗ്രസ് വിരുദ്ധ തരംഗമാണ് നിലനില്‍ക്കുന്നത്. ഇത് മൂന്നാം മുന്നണിക്ക് ഗുണമാകും. ഇത്തവണ കോണ്‍ഗ്രസിന് ഒരിക്കലും സര്‍ക്കാര്‍ രൂപവത്കരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പിന്തുണക്കുമോ എന്ന ചോദ്യത്തിന് മതേതര കക്ഷികളെ സര്‍ക്കാറുണ്ടാക്കാന്‍ കോണ്‍ഗ്രസ് പിന്തുണക്കുമോ ഇല്ലയോ എന്നാണ് അറിയേണ്ടതെന്നായിരുന്നു കാരാട്ടിന്റെ മറുപടി. ലുധിയാനയിലെ സി പി എം സ്ഥാനാര്‍ഥി സുഖ്മിന്ദര്‍ സിംഗ് സേഖന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് പ്രകാശ് കാരാട്ട് എത്തിയത്.
---- facebook comment plugin here -----