Ongoing News
ലോക്പാല്‍: യു പി എയുടെ ധൃതി ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്ന് ബി ജെ പി
ന്യൂഡല്‍ഹി: ലോക്പാല്‍ നിയമനത്തില്‍ യു പി എ സര്‍ക്കാര്‍ കാണിക്കുന്ന ധൃതി പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ബി ജെ പി. ലോക്പാല്‍ നിയമനം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും ധൃതികാണിച്ച് ലോക്പാല്‍ നിയമനം നടത്തുന്നത് ഇതിന്റെ പ്രസക്തി നഷ്ടപ്പെടുത്തുമെന്നും ബി ജെ പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. ലോക്പാല്‍ സെലക്ഷന്‍ കമ്മിറ്റിയുടെ യോഗം ഈ മാസം 27, 28 തീയതികളില്‍ നടത്താന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പദ്ധതിയിട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ബി ജെ പിയുടെ പ്രതികരണം. ഇപ്പോള്‍ തിരഞ്ഞെടുപ്പിന്റെ പകുതി ഘട്ടം പിന്നിട്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനും പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്താനും ഇനിയും 26 ദിവസങ്ങള്‍ ശേഷിക്കുന്നുണ്ട്. തങ്ങളുടെ ഭരണം അവസാനിച്ചെന്ന് തീര്‍ച്ചപ്പെടുത്തുന്ന യു പി എ ഈ സമയത്ത് ലോക്പാല്‍ നിയമനം നടത്തുന്നത് പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഇത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.