National
തൊഗാഡിയക്കെതിരെ മോഡി; മുസ്ലിംകള്‍ക്കെതിരായ പ്രസ്താവന തള്ളണം
ന്യൂഡല്‍ഹി: മുസ്ലിംകള്‍ക്കെതിരെ വര്‍ഗീയ വിഷം ചീറ്റുന്ന പ്രസ്താവന നടത്തിയ വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയക്കെതിരെ ഗുജറാത്ത് മുഖ്യമന്ത്രിയും ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡി രംഗത്ത്. ഇത്തരം പ്രസ്താവനകള്‍ തള്ളണമെന്ന് മോഡി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. നേതാക്കളില്‍ നിന്നുണ്ടാകുന്ന നിരുത്തരവാദപരമായ പ്രസ്താവനകള്‍ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ നിന്ന് മുസ്ലംകളെ ഒഴിപ്പിക്കണമെന്നായിരുന്നു തൊഗാഡിയയുടെ ആഹ്വാനം. (Read: ഹിന്ദു പ്രദേശങ്ങളില്‍ നിന്ന് മുസ്ലിംകളെ ഒഴിപ്പിക്കണം: പ്രവീണ്‍ തൊഗാഡിയ) ബി ജെ പിയെ എതിര്‍ക്കുന്നവര്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് ബീഹാറിലെ ബി ജെ പി നേതാവ് ഗിരിരാജ് സിംഗു്ം വിവാദ പ്രസ്താവന നടത്തിയിരുന്നു.
വിവാദ പ്രസ്താവനകള്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുകയും യഥാര്‍ഥ വിഷയങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുകയും ചെയ്യുമെന്നും മോഡി ട്വിറ്ററില്‍ പറയുന്നു.
വംശീയ വിദ്വേശം തുളുമ്പുന്ന പ്രസ്താവന നടത്തിയതിന് ഗിരിരാജ് സിംഗിനും തൊഗാഡിയക്കും എതിരെ പോലീസ് കേസെടുത്തിരുന്നു. (Read: വിവാദ പ്രസ്താവന: ബി ജെ പി നേതാവിനെതിരെ കേസെടുത്തു) തിരഞ്ഞെടുപ്പ് കമ്മീഷനും തൊഗാഡിയക്കെതിരെ രംഗത്ത് വന്നു.