Connect with us

Ongoing News

ഐ പി എല്‍ ഒത്തുകളി ബി സി സി ഐ അന്വേഷിക്കേണ്ട സുപ്രിം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ഐ പി എല്‍ ക്രിക്കറ്റിലെ ഒത്തുകളി അന്വേഷിക്കാനുള്ള ബി സി സി ഐ സമിതിക്കെതിരെ സുപ്രീം കോടതി. കേസ് ബി സി സി ഐ സമിതി അന്വേഷിക്കേണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോഴക്കേസില്‍ അന്വേഷണം നടത്താന്‍ കഴിഞ്ഞ ഞായറാഴ്ച ചേര്‍ന്ന ബി സി സി ഐ യോഗം മൂന്നംഗ സമിതി രൂപവത്കരിച്ചിരുന്നു. മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രി, സി.ബി.ഐ മുന്‍ മേധാവി ആര്‍.കെ രാഘവന്‍, കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജെ.എന്‍ പട്ടേല്‍ എന്നിവരായിരുന്നു സമിതി അംഗങ്ങള്‍.

എന്നാല്‍ ഇതിനെതിരെ ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇവരുടെ ഹരജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. സമിതിയിലെ അംഗങ്ങള്‍ക്ക് നിക്ഷിപ്ത താത്പര്യങ്ങളുണ്ടെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

അതേസമയം, ഒത്തുകളിയെക്കുറിച്ച് അന്വേഷിക്കാന്‍ കഴിയുമോ എന്ന് ജസ്റ്റിസ് മുകുള്‍ മുഗ്ദല്‍ കമ്മിറ്റിയോട് സുപ്രീംകോടതി ആരാഞ്ഞു. തീരുമാനം ഉച്ചയ്ക്ക് മുമ്പ് അറിയിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മുകുള്‍ മുഗ്ദല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലാണ് എന്‍ ശ്രീനിവാസനും ചില മുതിര്‍ന്ന താരങ്ങള്‍ക്കും ഒത്തുകളിയില്‍ നേരിട്ട് പങ്കുണ്ടെന്ന് സൂചിപ്പിച്ചിരുന്നത്.ശ്രീനിവാസന്റെയും ധോനിയുടെയും ശബ്ദരേഖകള്‍ പരിശോധിക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest