Connect with us

Kollam

കാക്കനാടന്‍ പുരസ്‌കാരം എം ടിക്ക്

Published

|

Last Updated

കൊല്ലം: കൊല്ലം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ കാക്കനാടന്‍ പുരസ്‌കാരത്തിന് പ്രശസ്ത സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരെ തിരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് എം ടിക്ക് പുരസ്‌കാരം നല്‍കുന്നത്. കൊല്ലത്ത് നടക്കുന്ന ചടങ്ങില്‍ എം ടിക്ക് പുരസ്‌കാരം സമര്‍പ്പിക്കും. പതിനായിരം രൂപയും പ്രശസ്തി പത്രവും ആശ്രാമം സന്തോഷ് രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. മുന്‍വര്‍ഷങ്ങളില്‍ പ്രശസ്ത ചെറുകഥാകൃത്ത് ടി പത്മനാഭന്‍, നോവലിസ്റ്റ് എം മുകുന്ദന്‍ എന്നിവരാണ് കാക്കനാടന്‍ പുരസ്‌കാരത്തിന് അര്‍ഹരായത്.

 

---- facebook comment plugin here -----

Latest