National
വിവാദ പരാമര്‍ശം: ബാബാ രാംദേവിന് വിലക്കേര്‍പ്പെടുത്തി

ലക്‌നൗ: രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ബാബാ രാംദേവിന് ലക്‌നൗവില്‍ പൊതുയോഗങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. വോട്ടെണ്ണല്‍ നടക്കുന്ന മെയ് 16 വരെയാണ് ഭരണകൂടം വിലക്കേര്‍പ്പെടുത്തിയത്. രാഹുല്‍ ഗാന്ധിയെ മോശമായ ഭാഷയില്‍ അധിക്ഷേപിച്ചതിന് രാംദേവിനെതിരെ യു പി പോലീസ് കേസെടുത്തിരുന്നു. പരാമര്‍ശം വിവാദമായതോടെ രാംദേവ് ഇന്നലെ മാപ്പ് പറഞ്ഞുവെങ്കിലും പ്രതിഷേധം കെട്ടടങ്ങിയിട്ടില്ല.
രാഹുല്‍ ഗാന്ധി ദളിതരുടെ വീടുകളില്‍ പോകുന്നത് മധുവിധുവിനും വിനോദത്തിനും വേണ്ടിയാണെന്നായിരുന്നു രാംദേവിന്റെ പ്രസ്താവന.
---- facebook comment plugin here -----