Connect with us

Kozhikode

മന്ത്രി ഷിബുവില്‍ നിന്ന് തൊഴില്‍ വകുപ്പ് മാറ്റണമെന്ന് ഐ എന്‍ ടി യു സി

Published

|

Last Updated

കോഴിക്കോട്: മന്ത്രി ഷിബൂ ബേബി ജോണില്‍ നിന്ന് തൊഴില്‍ വകുപ്പ് എടുത്തുമാറ്റണമെന്ന് ഐ എന്‍ ടി യു സി. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം തൊഴില്‍ വകുപ്പ് തൊഴിലാളി സംഘടനകളുമായി ഒരു വിധത്തിലും കൂടിയാലോചനകള്‍ നടത്തുന്നില്ല. നിഷേധ നിലപാട് തുടരുന്ന ഷിബുവിന് പകരം മറ്റൊരാളെ വകുപ്പ് ഏല്‍പ്പിക്കണം. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. തൊഴില്‍ തര്‍ക്കം പരിഹരിക്കുന്നതിലും തൊഴില്‍ നിയമം നടപ്പാക്കുന്നതിലും വകുപ്പ് പരാജയമാണന്നും ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.
ഐ എന്‍ ടി യു സി സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. തൊഴില്‍ മന്ത്രിക്ക് ഐ എന്‍ ടി യു സി എന്നു പറഞ്ഞാല്‍ എന്താണെന്ന് പോലും അറിയില്ല.
അടച്ചിട്ട ബാര്‍ ഹോട്ടലിലെ തൊഴിലാളികള്‍ക്ക് ശമ്പളവും പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങളും ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. ബാര്‍ ലൈസന്‍സ് കൊടുക്കണമോ വേണ്ടയോ എന്നത് നയപരമായ കാര്യമാണ്. തീരുമാനം എടുക്കാന്‍ സര്‍ക്കാറിനും നിര്‍ദേശം നല്‍കാന്‍ കോണ്‍ഗ്രസിനും മുന്നണിക്കും അവകാശമുണ്ട്. അതില്‍ ഐ എന്‍ ടി യു സി ഇടപെടില്ല. എന്നാല്‍ തൊഴിലാളികളെ ബുദ്ധിമുട്ടിക്കരുതെന്ന് ഐ എന്‍ ടി യു സിക്ക് നിര്‍ബന്ധമുണ്ട്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ഐ എന്‍ ടി യു സി പ്രക്ഷോഭം ആരംഭിക്കും. അദ്ദേഹം പറഞ്ഞു.

 

Latest