Connect with us

National

അധികാരം നിര്‍ഭയം നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഭരണഘടന നല്‍കിയ അധികാരം വ്യക്തികളേയോ പാര്‍ട്ടികളേയോ ഭയക്കാതെ നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ സമ്പത്ത്. ജനാധിപത്യത്തിന്റെ നെടുംതൂണുകളിലൊന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കമ്മീഷന്റെ അധികാരത്തേയോ നിക്ഷ്പക്ഷതയേയോ ചോദ്യം ചെയ്യാന്‍ അനുവദിക്കില്ല. ഇതുവരെയുള്ള എല്ലാ നടപടികളും ചട്ടപ്രകാരമാണ്. കമ്മീഷനെ പരാമര്‍ശിക്കുമ്പോള്‍ നേതാക്കള്‍ പക്വത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാരണാസി ജില്ലാ മജിസ്‌ട്രേറ്റിനെതിരെ ബി ജെ പി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ അന്വേഷിക്കും. വോട്ടെടുപ്പിനിടെ രാഹുല്‍ ഗാന്ധി ബൂത്ത് സന്ദര്‍ശിച്ചതിനെ കുറിച്ചും അന്വേഷണം നടത്തും. വരണാസിയില്‍ തന്റെ റാലികള്‍ക്ക് അനുമതി നിഷേധിച്ച കമ്മീഷനെ മോഡി വിമര്‍ശിച്ചിരുന്നു. ഈ പശ്ചാതലത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താസമ്മേളനം നടത്തിയത്.