Connect with us

National

മോഡി വ്യാജ പിന്നോക്കക്കാരനെന്ന് കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി വ്യാജ പിന്നോക്കക്കാരനാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കോണ്‍ഗ്രസ് വക്താവായ ശക്തിസിംഗ് കോഹില്‍ ആണ് മോഡിക്കെതിരെ പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 2001ല്‍ മോഡി മുഖ്യമന്ത്രിയായതിന് ശേഷം അദ്ദേഹം ജനിച്ച മോദ് ഗാഞ്ചി സമുദായത്തെ ഗുജറാത്ത് സര്‍ക്കാര്‍ ഒ ബി സി വിഭാഗത്തില്‍ പെടുത്തുകയായിരുന്നു. രാഷ്ട്രീയ നേട്ടത്തിനായി മോഡി തന്റെ ജാതിയെ ഉപയോഗിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.