Connect with us

Kerala

പാമലിന്‍ കേസ്: തെളിവുകള്‍ സമര്‍പ്പിക്കാന്‍ വി എസിന് അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി: പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്കിന് കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന് സുപ്രീംകോടതി അനുമതി നല്‍കി. ചീഫ് ജസ്റ്റിസ് ആര്‍ എം ലോധയുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് ഇനി ജൂലായില്‍ പരിഗണിക്കും.

പാമോലിന്‍ കേസില്‍ അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന വി എസിന്റെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് വി എസ് സുപ്രീംകോടതിയെ സമീപിച്ചത്.

 

Latest