Connect with us

National

നവാസ് ശരീഫും മഹീന്ദ രജപക്സെയും അടക്കം നേതാക്കള്‍ ഡല്‍ഹിയിലെത്തി

Published

|

Last Updated

ന്യൂഡല്‍ഹി: നരേന്ദ്രമോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ലോക നേതാക്കളുടെ നീണ്ടനിര ഡല്‍ഹിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെ, പാക് പ്രധാനമന്ത്രി നവാസ് ഷരീഫ്, മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ രാംഗുലു, നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള എന്നിവര്‍ ഡല്‍ഹിയിലെത്തിച്ചേര്‍ന്നു.

മഹീന്ദ രജപക്‌സെയാണ് ആദ്യം എത്തിയത്. തുടര്‍ന്ന് മൗറീഷ്യസ് പ്രധാനമന്ത്രിയും പതിനൊന്നു മണിയോടെ ശ്രീ നവാസ് ഷരീഫും തലസ്ഥാന നഗരിയിലെത്തി. പതിനൊന്നരയോടെയാണ് കൊയ് രാള എത്തിയത്.

നേതാക്കള്‍ക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ് നല്‍കി. ഇതാദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ലോകരാഷ്ട്രതലവന്മാര്‍ എത്തുന്നത്.