Connect with us

National

നൃപേന്ദ്ര മിശ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ ഉത്തര്‍ പ്രദേശ് കേഡര്‍ ഉദ്യോഗസ്ഥന്‍ നൃപേന്ദ്ര മിശ്ര പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകുമെന്ന് റിപ്പോര്‍ട്ട്. 1967 ബാച്ചിലെ ഐ എ എസ് ഓഫീസറായിരുന്ന മിശ്ര 2009ലാണ് സര്‍വീസില്‍ നിന്ന് പിരിഞ്ഞത്. മോദിയുമായി കഴിഞ്ഞ ആഴ്ച മിശ്ര ചര്‍ച്ച നടത്തിയിരുന്നു.
മോദിയുടെ മാനസികാവസ്ഥയുമായും രീതികളുമായും ഏറെ പൊരുത്തപ്പെടുന്ന ഉദ്യോഗസ്ഥാനായാണ് മിശ്ര വിലയിരുത്തപ്പെടുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായി)യുടെ ചെയര്‍മാന്‍ സ്ഥാനത്താണ് മിശ്ര അവസാനമായി പ്രവര്‍ത്തിച്ചത്. ടെലികോം, വാണിജ്യം, രാസവളം തുടങ്ങി വ്യത്യസ്തമായ മന്ത്രാലയങ്ങളില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവ പാരമ്പര്യമുണ്ട് അദ്ദേഹത്തിന്. ഐ എം എഫിലും അദ്ദേഹം സേവന അനുഷ്ഠിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയടക്കമുള്ള തസ്തികകളിലും മിശ്രയുണ്ടായിരുന്നു. പബ്ലിക് ഇന്ററസ്റ്റ് ഫൗണ്ടേഷന്‍ എന്ന് സര്‍ക്കാറിതര സംഘടനയെ നയിക്കുകയാണ് മിശ്ര ഇപ്പോള്‍.