Kerala
സച്ചിന്റെ കൊച്ചി ടീം കേരള ബ്ലാസ്‌റ്റേഴ്‌സ്

തിരുവനന്തപുരം: തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കൊച്ചി ടീമിന്റെ പേര് കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്. ഫുട്‌ബോള്‍ ചര്‍ച്ചകള്‍ക്കായി കേരളത്തിലെത്തിയ ടീം ഉടമ സച്ചിന്‍ ടെന്‍ഡുല്‍ക്കറും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചേര്‍ന്നാണ് പേര് പ്രഖ്യാപിച്ചത്.
അടുത്ത വര്‍ഷം കേരളത്തില്‍ നടക്കുന്ന നാഷനല്‍ ഗെയിംസിന്റെ ഗുഡ്‌വില്‍ അംബാസിഡര്‍ ആകാനുളള സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം സച്ചിന്‍ സ്വീകരിച്ചു. തനിക്കുള്ള ബഹുമതിയാണ് ഇതെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് നിന്ന് തിരഞ്ഞെടുക്കുന്ന 1.25 കുട്ടികള്‍ക്ക് കൊച്ചി ടീം രാജ്യാന്തരനിലവാരത്തില്‍ പരിശീലനം നല്‍കും. കേരളത്തിലെ ജനങ്ങളുടെ അതിരറ്റ സ്‌നേഹത്തിന് നന്ദി പറയുന്നുവെന്നും സച്ചിന്‍ പറഞ്ഞു.
ഇന്ന് രാവിലെ എട്ടരക്ക് പ്രത്യേക വിമാനത്തിലാണ് സച്ചിന്‍ തിരുവനന്തപുരത്ത് എത്തിയത്.കൊച്ചി മേയര്‍, ജി സി ഡി എ ചെയര്‍മാന്‍, കെ എഫ് എ ഭാരവാഹികള്‍ എന്നിവരുമായി കൊച്ചിയിലും സച്ചിന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.