Connect with us

Articles

കേരളത്തിന്റെ ആരോഗ്യത്തിന് പുതിയൊരു രൂപരേഖ

Published

|

Last Updated

അടുത്തിടെ ഒരു മന്ത്രി വയനാട്ടില്‍ വെച്ച് നടത്തിയ ഒരു പ്രസ്താവന, നമ്മുടെ രാഷ്ട്രീയക്കാര്‍ ആരോഗ്യ പദ്ധതികളെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമായി എടുക്കാമെന്ന് തോന്നുന്നു. വയനാട്ടിലെ ചില ആദിവാസി വിഭാഗങ്ങളില്‍ കണ്ടുവരുന്ന രോഗമാണ് അരിവാള്‍ അനീമിയ(ടശരസഹല രലഹഹ അിമലാശമ) ഇതിന് ചികിത്സക്ക് വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ ഉത്തരം വിചിത്രമായിരുന്നു.”വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു” എന്നായിരുന്നു അത്. വയനാട്ടിലാണെങ്കിലും തിരുവനന്തപുരത്താണെങ്കിലും സര്‍ക്കാറിന് പൊതുജനാരോഗ്യ പരിപാടി എന്നാല്‍, ഒരു മെഡിക്കല്‍ കോളജ് സ്ഥാപിക്കലോ ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി (ടൗുലൃ ുെലരശമഹശ്യേ) ഡിപ്പാര്‍ട്ടുമെന്റ് സ്ഥാപിക്കലോ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ സ്ഥാപിക്കലോ മാത്രമാണ് എന്നതാണ് ദുഃഖസത്യം.
വാസ്തവത്തില്‍ കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് 90 ശതമാനം ആളുകള്‍ക്കും വേണ്ടത് സാധാരണ രോഗങ്ങള്‍ക്കുള്ള ചികിത്സയും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ദരിദ്രര്‍ക്ക് ലഭിക്കേണ്ട മികച്ച ഭക്ഷണ വസ്തുക്കളും ആണ്.
മുഖ്യമായ ആവശ്യങ്ങളുടെ ഒരു പട്ടിക താഴെ:
1. മഴക്കാലത്ത് ഉണ്ടാകുന്ന പനി മുതലായ രോഗങ്ങള്‍ തടയാനും പനി വന്നാല്‍ ആവശ്യമായ ചികിത്സ നല്‍കാനുമുള്ള നടപടികള്‍.
2.വേനല്‍ക്കാലത്ത് ഉണ്ടാകുന്ന ഡിഹൈഡ്രേഷന്‍(ഉലവ്യറൃമശേീി), സൂര്യാഘാതം (ടൗി ടൃേീസല) എന്നിവ തടയുന്നതിനുള്ള നടപടികള്‍.
3. കുട്ടികളുടെ രോഗങ്ങള്‍ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ (വാക്‌സിനേഷന്‍ കുത്തിവെപ്പ് ഉള്‍പ്പെടെ) നടത്തുകയും രോഗങ്ങള്‍ വന്നാല്‍ ചികിത്സ നല്‍കാനുള്ള പീഡിയാക്ട്രിക്ക് സൗകര്യങ്ങള്‍ സജ്ജീകരിക്കുകയും ചെയ്യുക.
4.സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികള്‍ എത്രയോ കാലമായി നമ്മുടെ ആരോഗ്യ രംഗത്തെ പ്രധാന ഘടകങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഒരു അമ്പത് കൊല്ലം മുമ്പ് വരെ കേരളത്തില്‍ എല്ലാ പ്രസവങ്ങളും നടന്നിരുന്നത് സ്വന്തം വീടുകളില്‍ വെച്ചായിരുന്നു. ഇതില്‍ പല ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നതിന്റെ പേരിലാണ് പ്രസവം ആശുപത്രികളിലാക്കിയത്. ഇന്ന് 100 ശതമാനം പ്രസവങ്ങളും ആശുപത്രികളിലാണ് എന്നതിന് പുറമെ 28-30 ശതമാനം വരെ പ്രസവങ്ങളും സിസേറിയന്‍ ആണ് താനും. ഇതിനെല്ലാം പുറമെ ഗര്‍ഭധാരണ ദിവസം മുതല്‍ സ്ത്രീയെ ഒരു രോഗിയായി ചിത്രീകരിക്കുകയും അവരെ ടെസ്റ്റുകളും കുത്തിവെപ്പുകളും കൊണ്ട് വിഷമിപ്പിക്കുകയുമാണ് ചെയ്യുന്നത്. അമേരിക്കയിലും മറ്റും പ്രസവം സാധാരണ ഫിസിയോളജിക്കല്‍ പ്രക്രിയയായി കാണണമെന്നും പ്രസവത്തിലും മറ്റനുബന്ധ കാര്യങ്ങളിലും ഭര്‍ത്താവും കൂടി പങ്കെടുക്കണമെന്നും ശഠിക്കുന്ന കാലഘട്ടത്തില്‍, കേരളത്തില്‍ ഇന്ന് ഗര്‍ഭധാരണം ഒരു രോഗമായി കണക്കാക്കപ്പെടുകയാണ്. ഗര്‍ഭധാരണം മനുഷ്യന്‍ എന്ന വര്‍ഗത്തിന്റെ(ടുലരശല)െ നിലനില്‍പ്പിന് അത്യാവശ്യമായ ഒരു കാര്യമാണെന്നും അതിനെ ഒരു രോഗമാക്കിത്തീര്‍ക്കരുതെന്നും നാം പ്രത്യേകം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
5. നേരത്തെ സൂര്യാഘാതത്തെ പറ്റിയും വേനല്‍ക്കാല രോഗങ്ങളെപ്പറ്റിയും പറഞ്ഞ പോലെ, മഴക്കാലത്തുണ്ടാകുന്ന പനി, ജലദോഷം, തൊണ്ട വേദന മുതലായ നിരവധി രോഗങ്ങള്‍ക്ക് അതാതു സമയം വേണ്ട ചികിത്സകള്‍ ആശുപത്രികളില്‍ നല്‍കാവുന്നതേയുള്ളൂ. ഇതിനൊന്നും ഫൈവ് സ്റ്റാര്‍ ആശുപത്രികള്‍ ആവശ്യമില്ല. മാത്രവുമല്ല, ഇത്തരം രോഗങ്ങള്‍ക്ക് നമ്മുടെ നാട്ടില്‍ നിലവിലുള്ള വൈദ്യ സമ്പ്രദായങ്ങളെയും ഉള്‍ക്കൊള്ളിക്കുന്നത് നന്നായിരിക്കും.
6. ഇന്ന് കേരളത്തില്‍ ജീവിതശൈലീരോഗങ്ങള്‍ അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് 30-40 വയസ്സോടുകൂടി തന്നെ കേരളത്തിലെ 50 ശതമാനം പോരും തിത്യ രോഗികളായിത്തീരുന്നു. ജീവിത ശൈലീരോഗങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുന്നതിന് ഏറെ ബുദ്ധിമുട്ടുണ്ട്. ഓര്‍മയില്‍ പെട്ടെന്ന് വരുന്ന കുറേ രോഗങ്ങളുടെ പേരുകള്‍ ഇവിടെ രേഖപ്പെടുത്താം.
മ. അമിത വണ്ണം (ഛയലശെ്യേ)
യ. പൊണ്ണത്തടിയുണ്ടാക്കുന്ന രോഗങ്ങള്‍
ര. പ്രമേഹം (ഉശമയലലേ)െ
റ. യകൃത് രോഗങ്ങള്‍ (ഒലുമശേശേ)െ
ല. വൃക്ക രോഗങ്ങള്‍
ള. സന്ധിവീക്കം (ഖീശി േഉശലെമലെ)െ
ഴ. ആസ്തമ (ആൃീിരവശമഹ അേെവാമ)
വ. നേത്ര രോഗങ്ങള്‍ (ഋ്യല ഉശലെമലെ)െ
ശ. കേള്‍വിക്കുറവ് (ഉലമളില)ൈ
ഷ. ദഹന രോഗങ്ങള്‍
സ. രക്താതിമര്‍ദം
ഹ. ഹൃദ്രോഗം
ഈ ലിസ്റ്റ് നീട്ടിക്കൊണ്ടുപോകാവുന്നതേയുള്ളൂ. അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. നാം മനസ്സിലാക്കേണ്ട കാര്യം ഈ രോഗങ്ങളുടെയെല്ലാം തലസ്ഥാനം ഇപ്പോള്‍ കേരളം ആയിത്തീര്‍ന്നിരിക്കുന്നു എന്നത്. മറ്റൊരു കാര്യം ആശുപത്രി ചികിത്സയല്ല ആത്യാവശ്യം എന്നതാണ്. ആദ്യ ഘട്ടത്തില്‍, ജീവിത ശൈലി മാറ്റുകയും അതിനുള്ള ഡോക്ടര്‍മാരുടെ ഉപദേശം സ്വീകരിക്കുകയും ചെയ്താല്‍, ഇവക്കൊന്നിനും ആശുപത്രി പ്രവേശം തേടേണ്ട സാഹചര്യം ഒഴിവാക്കാന്‍ സാധിക്കുന്നതേയുള്ളൂ.
നാട്ടിന്‍പുറങ്ങളില്‍ തന്നെ ചെറിയ ആശുപത്രികള്‍ സ്ഥാപിക്കുകയും അവയില്‍ കുടുംബ ഡോക്ടര്‍മാരുടെ സഹായം സാധാരണക്കാര്‍ക്ക് ലഭ്യമാക്കുകയും ചെയ്യാന്‍ സാധിച്ചാല്‍, നമുക്ക് അവയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കും.
പക്ഷേ, നമ്മുടെ സര്‍ക്കാറും നമ്മളും ചെയ്യുന്നത് മറ്റൊന്നാണ്. ഇവയെല്ലാം ആദ്യ ഘട്ടങ്ങളില്‍ കണക്കിലെടുക്കാതിരിക്കും. മൂര്‍ച്ഛിക്കുന്ന അവസരത്തില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ അഭയം തേടുകയും അഡ്മിറ്റ് ചെയ്ത് ടെസ്റ്റ് പരമ്പരകള്‍ക്ക് വിധേയരാകുകയും ചെയ്യും. ചികിത്സയിലൂടെയും പലപ്പോഴും അനാവശ്യ ശസ്ത്രക്രിയകളിലൂടെയും നമുക്ക് സ്വത്തും ജീവിതവും അങ്ങനെ അപകടപ്പെടുന്നു. ഒരു സരസ കവി ഇങ്ങനെ എഴുതിയത് വെറുതയല്ല:
“”വൈദ്യ രാജ നമസ്തുഭ്യം
യമരാജ സഹോദര
യസ്തു ഹരിശ്രീ പ്രാണാല്‍
വൈദ്യ, പ്രാണാന്‍ ധനാനിച
വൈദ്യ രാജ നമസ്തുഭ്യം
യമരാജ സഹോദര
യസ്തു ഹരതി പ്രാണാല്‍
വൈദ്യ പ്രാണാന്‍ ധനാനിച””
“വൈദ്യ രാജാവേ, അങ്ങയെ ഞാന്‍ നമസ്‌കരിക്കുന്നു. അങ്ങ് യമ രാജാവിന്റെ സഹോദരനാണ്. യമ രാജാവ്, പ്രാണനെ ഹനിക്കുന്നു. വൈദ്യനാകട്ടെ, പ്രാണനേയും ധനത്തെയും അപഹരിക്കുന്നു” എന്ന്.
കേരളത്തില്‍ ഇന്ന് വര്‍ധിച്ചുവരുന്ന ഒരു പ്രശ്‌നമാണ് റോഡപകടങ്ങള്‍. ഇന്ത്യയിലെ ഏറ്റവും അധികം ആളോഹരി വാഹനങ്ങള്‍ (കാറുകള്‍, ബസ്സുകള്‍, ട്രക്കുകള്‍, ഓട്ടോറിക്ഷകള്‍, ഇരു ചക്രവാഹനങ്ങള്‍ എന്നിവ) ഉള്ള സംസ്ഥാനമാണ് കേരളം. ഒപ്പം ഏറ്റവും മോശമായ റോഡ് സൗകര്യങ്ങളും. ഇതിനെല്ലാം പുറമെ ഭൂമിയുടെ ലഭ്യതയില്ലാത്തതിനാല്‍ എത്ര പണം ചെലവ് ചെയ്താലും റോഡ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനോ നാല് വരി പാതയാക്കാനോ നിവൃത്തിയില്ലാത്ത ഒരു സാഹചര്യം നിലവിലുണ്ട്.
ഈ സാഹചര്യത്തില്‍ റോഡ് അപകടങ്ങള്‍ക്ക് ചികിത്സിക്കാനുള്ള പ്രത്യേക ആശുപത്രികള്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രധാന പട്ടണങ്ങളിലും ഉണ്ടായേ തീരൂ. ഇത്തരം അപകടങ്ങള്‍ ചികിത്സിക്കുന്നത് ആധുനിക വൈദ്യശാസ്ത്രത്തില്‍ ഒരു സ്‌പെഷ്യാലിറ്റി തന്നെ ആയിട്ടുണ്ട്. അതിന് വേണ്ട സംവിധാനങ്ങളും നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ഈ കാര്യത്തിനും സൂപ്പര്‍ സ്‌പെഷ്യാലിറ്റി സംവിധാനങ്ങളോ മെഡിക്കല്‍ കോളജുകളോ ആവശ്യമില്ലെന്ന് പ്രത്യേകം ഊന്നിപ്പറയേണ്ടിയിരിക്കുന്നു.
കേരളത്തില്‍ ഇന്ന് അഞ്ചിലൊരാള്‍ വിദേശത്താണ്. (നോര്‍ക്കാ സഹോദരര്‍) ഇതിനു പുറമെ നാലിരൊലാള്‍ കേരളത്തിന് പുറത്ത് (ബംഗളൂരു, മുംബെ, ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളിലും പട്ടാളത്തിലും മറ്റുമായി)ജോലി ചെയ്യുന്നവരും ആണ്. ഇത്തരം ചെറുപ്പക്കാരുടെ വീടുകളിലെല്ലാം തന്നെ ഇന്ന് വൃദ്ധരായ മാതാവും പിതാവും മറ്റു ബന്ധുക്കളും സഹായത്തിനാളില്ലാതെ വിഷമിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും അധികം നരച്ചുവരുന്ന സംസ്ഥാനം കേരളമാണ്. കേരളത്തില്‍ 60 ലക്ഷത്തിലധികം വൃദ്ധര്‍ (സീനിയര്‍ സിറ്റി സണ്‍സ്) ഉണ്ടെന്നാണ് കണക്കുകള്‍. ഇവര്‍ക്ക് സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതോടൊപ്പം അവര്‍ക്ക് വേണ്ട ആശുപത്രി സൗകര്യങ്ങളും ചെയ്തുകൊടുക്കേണ്ടിയിരിക്കുന്നു. ഇത്തരം വൈദ്യ സഹായം ഇപ്പോള്‍ ജീറിയാട്രിക്‌സ്(ഏലൃശമൃേശര)െ എന്ന ഒരു പ്രത്യേക സ്‌പെഷ്യാലിറ്റി തന്നെ ആയിട്ടുണ്ട്. അതുകൊണ്ട് വൃദ്ധരെ സഹായിക്കാന്‍ ജീറിയാട്രിക്‌സ് സഹായങ്ങള്‍ നല്‍കാന്‍ കഴിവുള്ള ആശുപത്രികള്‍ നാട്ടിലുടനീളം ഉണ്ടാകേണ്ടിയിരിക്കുന്നു. വരുന്ന ഒന്നു രണ്ട് കൊല്ലങ്ങള്‍ക്കുള്ളില്‍ തന്നെ 100-150 ആശുപത്രികള്‍ ഉണ്ടായേ മതിയാകൂ. ഇവിടെ ഒരു ഫാമിലി ഡോക്ടറും കുറച്ച് നഴ്‌സുമാരും രോഗികളെ സഹായിക്കുന്ന വ്യക്തികളും അടങ്ങിയ സംവിധാനം മാത്രം മതി. (സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് ഇത് ഹോം നഴ്‌സുമാരെ നല്‍കി നിര്‍വഹിക്കാം.) ഇത്തരം ഒരു സംരംഭത്തിന് വലിയ കെട്ടിടങ്ങളോ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സജ്ജീകരണങ്ങളോ അല്ല വേണ്ടത്. മറിച്ച് ജനസേവ ചെയ്യാന്‍ തയ്യാറുള്ള ഒരു ഗ്രൂപ്പ് പ്രവര്‍ത്തകരെ (അവര്‍ക്ക് ആവശ്യമായ ശമ്പളം കൊടുക്കുകയും വേണം) വാര്‍ത്തെടുക്കുകയും അവര്‍ക്ക് നോഡല്‍ പോയന്ററായി ഫാമിലി ഡോക്ടര്‍മാരെ നിയമിക്കുകയും ആണ്.
ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. വലിയ കെട്ടിടങ്ങളും പഞ്ച നക്ഷത്ര സൗകര്യങ്ങളും പോസ്റ്റ് ഗ്രാജ്വേറ്റഡ് ഡോക്ടര്‍മാരും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഉപകരണങ്ങളില്‍ നിന്നും മാറി ജന സേവ ചെയ്യാന്‍ തയ്യാറുള്ള ഒരു ആരോഗ്യ സംവിധാനം കെട്ടിപ്പടുക്കേണ്ടിയിരിക്കുന്നു. ആ മാറ്റത്തിന്റെ ഏറ്റവും കാതലായ കാര്യം ഫാമിലി ഡോക്ടര്‍ സംവിധാനം പുനരാവിഷ്‌കരിക്കുകയാണ്. പുതിയ കാലത്തെ വലിയ സാമ്പത്തികബാധ്യതയുള്ള സംവിധാനങ്ങള്‍ക്ക് പകരം, നാം പഴയ ഫാമിലി ഡോക്ടര്‍ സിസ്റ്റത്തിലേക്ക് തിരിഞ്ഞുനടക്കുകയാണ് വേണ്ടത്. അടുത്ത പുരോഗതിയുടെ അച്ചാണി ഫാമിലി ഡോക്ടര്‍ ആയിരിക്കണം.

Latest