Gulf
ദുബൈയില്‍ ശനിയാഴ്ച സിഗരറ്റ് വില്‍പ്പന നിര്‍ത്തിവെക്കുന്നു

ദുബൈ: ദുബൈയിലെ ഒരു കടയിലും ലോക പുകയില വിരുദ്ധ ദിനമായ ശനിയാഴ്ച സിഗരറ്റ് ലഭിക്കില്ല. സിഗരറ്റിനെതിരായ ബോധവത്കരണ പരിപാടിയുടെ ഭാഗമായി എമിറേറ്റിലെ 500ലേറെ കടകള്‍ മെയ് 31ന് ശനിയാഴ്ച സിഗരറ്റ് വില്‍പ്പന നിര്‍ത്തിവെക്കും. ദുബൈ മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സിഗരറ്റ് ഓഫ് ചെയ്യു… ജീവിതം ഓണ്‍ ചെയ്യൂ ക്യാമ്പയിനിന്റെ ഭാഗമായാണ് വില്‍പ്പന നിര്‍ത്തിവെക്കുന്നത്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ ദുബൈയില്‍ പുകയില വിരുദ്ധ ദിനത്തില്‍ സിഗരറ്റ് വില്‍പ്പന നിര്‍ത്തിവെക്കുന്നത്.
2010ലാണ് ദുബൈ മുന്‍സിപ്പാലിറ്റിയുടെ പൊതുജനാരോഗ്യ വകുപ്പ് പുകയില വിരുദ്ധ ക്യാമ്പയിനിന് തുടക്കമിട്ടത്. തുടക്കത്തില്‍ 50 പെട്രോള്‍ പമ്പുകളുമായി ബന്ധപ്പെട്ട കടക്കാരാണ് ക്യാമ്പയിനുമായി സഹകരിച്ചിരുന്നത്. ഇപ്പോള്‍ ഇത് 500ലേറെ കടകള്‍ ഏറ്റെടുത്തിരിക്കുകയാണ്. കടകളിലെല്ലാം പുകയില ഇല്ലാത്ത 24 മണിക്കൂര്‍ എന്ന ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.