National
പരിസ്ഥിതി സംരക്ഷണം: ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് കേന്ദ്ര മന്ത്രി
ന്യൂഡല്‍ഹി: ജനങ്ങളുടെ ആശങ്ക പരിഹരിച്ചുകൊണ്ട് മാത്രമേ പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറുകളുമായി ചര്‍്ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പരിസ്ഥിതി സംരക്ഷണം കേന്ദ്രത്തിന്റെ പ്രധാന പരിഗണനാ വിഷയങ്ങളില്‍ ഒന്നാണ്. പശ്ചിമ ഘട്ട സംരക്ഷണത്തിനുള്ള രണ്ട് റിപ്പോര്‍ട്ടുകളും കേന്ദ്രം പരിഗണിക്കും. തുടര്‍ന്ന് നാല് സംസ്ഥാനങ്ങളുമായും ചര്‍ച്ച നടത്തിയ ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് ജൂണ്‍ നാലിന് ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന വാര്‍ത്ത ഇരുവരും നിഷേധിച്ചു.