Connect with us

Ongoing News

16 ദശലക്ഷം കളറുകളില്‍ എഴുതാവുന്ന പേന വിപണിയിലേക്ക്

Published

|

Last Updated

കാലിഫോര്‍ണിയന്‍ കമ്പനി പുറത്തിറക്കിയ മള്‍ട്ടി കളര്‍ പേന

കാലിഫോര്‍ണിയ: ചിത്രകാരന്മാര്‍ക്കും ചിത്രരചന അഭ്യസിക്കുന്ന കുട്ടികള്‍ക്കുമെല്ലാം ഇനി ഒരായിരം കളര്‍ പെന്‍സിലുകള്‍ സൂക്ഷിക്കേണ്ട. ഏത് കളറില്‍ ചിത്രം വരക്കാനും ഒരൊറ്റ പേന മതി. 16 ദശലക്ഷം കളറുകളില്‍ എഴുതാനാകുന്ന സ്മാര്‍ട്ട് പേന കാലിഫോര്‍ണിയന്‍ കമ്പനി പുറത്തിറക്കി. ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യത്തെ പേനയാണിത്. ഇതോടൊപ്പം ഏത് കളറിലും എഴുതാവുന്ന സ്റ്റയിലസും (നോട്ട്, ടാബ് തുടങ്ങിയവയില എഴുതാന്‍ ഉപയോഗിക്കുന്ന പേന) പുറത്തിറക്കിയിട്ടുണ്ട്.

അടിസ്ഥാന കളറുകളായ സിയാന്‍, മജന്ത, യെല്ലോ, ബ്ലാക്ക് എന്നീ നാല് കളറുകളുടെ കുഞ്ഞു കാട്രിഡ്ജാണ് പേനയുടെ പ്രധാന ഭാഗം. നിങ്ങള്‍ വേണ്ട കളര്‍ ഏതെന്ന് നല്‍കിയാല്‍ പേന ഈ നാല് കളറുകള്‍ മിക്‌സ് ചെയ്ത് നിങ്ങള്‍ ഉദ്ദേശിച്ച കളര്‍ തിരഞ്ഞെടുക്കും. തുടര്‍ന്ന് പേപ്പറില്‍ പ്രസ്തുത കളറില്‍ എുഴുതാം. ഒരു ലക്ഷം വ്യത്യസ്തമായ കളറുകളാണ് പേനയുടെ കപ്പാസിറ്റി. ഈ കളറുകളില്‍ നിന്ന് 16 ദശലക്ഷം കളറുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയും.

ബ്ലൂടൂത്ത്, റീച്ചാര്‍ജബിള്‍ ലിഥിയം ബാറ്ററി, മൈക്രോ യു എസ് ബി, 16 ബിറ്റ് കളര്‍ സെന്‍സര്‍, ഇന്‍ക് കാട്രിഡ്ജ്, എ ആര്‍ എം പ്രോസസര്‍ എന്നിയാണ് പേനയുടെ ഭാഗങ്ങള്‍. 39 ഗ്രാം ഭാരം വരുന്ന പേനക്ക് ആറ് ഇഞ്ച് നീളമുണ്ടാകും.

multi stylus 2

ഫോട്ടോഷോപ്പിലെ കളര്‍ പിക് ടൂള്‍ പോലെ ഏത് വസ്തുവില്‍ നിന്നും കളര്‍ പിക് ചെയ്ത് ആകളറില്‍ എഴുതാനാകുമെന്നതാണ് സ്‌റൈലസിന്റെ പ്രത്യേകത.

149.95 ഡോളര്‍ (8,900 ഇന്ത്യന്‍ രൂപ) പേപ്പറില്‍ എഴുതാവുന്ന പേനയുടെ വില. സ്‌റ്റൈലസ് പേനക്ക് 79.95 ഡോളര്‍ (4745 ഇന്ത്യന്‍ രൂപ) വില വരും.

 

Latest