Ongoing News
ക്രിസ്റ്റ്യാനോയ്ക്ക് ലോകകപ്പ് നഷ്ടമായേക്കും

ന്യൂജഴ്‌സി:പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പരിക്ക് ലോകകപ്പ് മോഹങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു.റൊണാള്‍ഡോയുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.യുവേഫാ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെയാണ് റയല്‍ മാഡ്രിഡ് താരമായ റൊണാള്‍ഡോക്ക് പരിക്കേറ്റത്.പരിക്കിനെത്തുടര്‍ന്ന് സീസണിലെ അവസാന മത്സരങ്ങള്‍ റൊണാള്‍ഡോക്ക് നഷ്ടമായിരുന്നു.
സൂപ്പര്‍ താരത്തിന്റെ പരിക്ക് പോര്‍ച്ചുഗീസ് ആരാധകരെ നിരാശയിലാക്കിയിട്ടുണ്ട്.റയലിനു വേണ്ടി മികച്ച പ്രകടനമാണ് സീസണില്‍ കാഴ്ചവെച്ചത്.നിലവിലെ ലോകഫുട്‌ബോളറുമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.