Connect with us

Articles

മാത്രം പഴിക്കണം; അല്ലേ? ഒരു കടി വേണ്ടിടത്ത്

Published

|

Last Updated

കോഴിക്കോട് മുക്കത്തിനടുത്തു പ്രവര്‍ത്തിക്കുന്ന ഒരനാഥശാലയില്‍ ചേര്‍ന്ന് പഠിക്കാന്‍ ഝാര്‍ഖണ്ഢില്‍ നിന്നുള്ള കുട്ടികളെയും വഹിച്ചുകൊണ്ട് പാറ്റ്‌ന എറണാകുളം എക്‌സ്പ്രസ് പാലക്കാട് എത്തിയ അതേ ദിവസമാണ് ഒരു സംഘം മലയാളി മുസ്‌ലിം ചെറുപ്പക്കാരെ കോഴിക്കോട്ട് റെയില്‍വേ സ്റ്റേഷനില്‍ വെച്ചു കണ്ടുമുട്ടിയത്. പഞ്ചാബ് മാന്‍സാ ജില്ലയിലെ ദൈപ പ്രദേശത്തെ ഒരാഴ്ചത്തെ സന്നദ്ധ പ്രവര്‍ത്തനത്തിനും പഠനത്തിനും ശേഷം തിരിച്ചുവരികയായിരുന്നു അവര്‍. വിഭജനത്തിന്റെ മുറിവുകള്‍ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്ന മാന്‍സ ജില്ലയിലെ മുസ്‌ലിംകള്‍ക്കിടയില്‍ അവരെ അപേക്ഷിച്ചു കുറേക്കൂടി മെച്ചപ്പെട്ട ജീവിതം നയിക്കുന്ന കേരളത്തിലെ മുസ്‌ലിംകള്‍ക്ക് എന്ത് ചെയ്യാനാകും എന്ന് അന്വേഷിക്കാനും ആ പ്രദേശത്തെ കൂടുതല്‍ അടുത്തറിയുന്നതിനും വേണ്ടിയായിരുന്നുവത്രേ ആ സംഘം പഞ്ചാബിലേക്ക് യാത്ര തിരിച്ചത്. കോഴിക്കോട് മര്‍കസിന്റെ ഉത്തരേന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആര്‍ സി എഫ് ഐയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആ യാത്രയില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള ചെറുപ്പക്കാരാണ് ഉണ്ടായിരുന്നത്. പഞ്ചാബിലെ മുസ്‌ലിംകളുടെ ശോചനീയാവസ്ഥയും അവര്‍ നേരിടുന്ന ദുരിതങ്ങളുടെ ആഴവും ആ യാത്രാ സംഘത്തിലെ പരിചയക്കാരില്‍ ഒരാള്‍ വിശദീകരിച്ചു തന്നു. കേരളത്തില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും ഉത്തര്‍ പ്രദേശില്‍ നിന്നും ബംഗാളില്‍ നിന്നും ഉള്ള വിദഗ്ധ ഡോക്ടര്‍മാരുടെ ഒരു സംഘത്തെയും ഈ യാത്രാ സംഘം കൂടെ കൂട്ടിയിരുന്നുവെന്നു കേട്ടപ്പോള്‍ അത്ഭുതം തോന്നി. മാന്‍സയില്‍ ഇവര്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ അഞ്ഞൂറിലധികം ആളുകളാണത്രേ പങ്കെടുത്തത്. അവിടെ മര്‍കസിന്റെ കീഴില്‍ നിര്‍മിച്ച ഒരു പള്ളിയും ഉദ്ഘാടനം ചെയ്താണ് സംഘം കോഴിക്കോട്ടേക്ക് തിരിച്ചു ട്രെയിന്‍ കയറിയത്. തിരിച്ചു പോരുന്നതിനു മുമ്പ് മറ്റൊരു പള്ളിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയും അടുത്ത മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കാനാവശ്യമായ പശ്ചാത്തല പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തുവെന്നും ആ ചെറുപ്പക്കാര്‍ വിശദീകരിച്ചു തന്നു.
ഉത്തരേന്ത്യയില്‍ നിന്ന് ഒരേ ദിവസം കേരളത്തിലേക്ക് വന്ന ഈ രണ്ട് ട്രെയിനുകളും രണ്ട് വ്യത്യസ്തമായ കഥകളാണ് പറഞ്ഞുതരുന്നത്. പാലക്കാട്ട് വന്നു നിര്‍ത്തിയ ട്രെയിനില്‍ നിന്നും റെയില്‍വേ പോലീസ് പിടികൂടിയ ഝാര്‍ഖണ്ഢില്‍ നിന്നുള്ള കുട്ടികളുമായി ബന്ധപ്പെട്ട് ആരംഭിച്ച കോലാഹലങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. അതേ സമയം പഞ്ചാബില്‍ നിന്നു കോഴിക്കോട്ട് വന്നു ട്രെയിന്‍ ഇറങ്ങിയ മലയാളി മുസ്‌ലിം ചെറുപ്പക്കാരെ ആരും തീരെ ശ്രദ്ധിച്ചതുമില്ല. കേരളത്തിലെ വിവിധ മുസ്‌ലിം സംഘടനകള്‍ക്കിടയിലെ രണ്ട് വ്യത്യസ്ത സമീപനങ്ങളും ആ സമീപനങ്ങളോട് മറ്റു സംഘടനകളും പ്രസ്ഥാനങ്ങളും മാധ്യമങ്ങളും സ്വീകരിക്കുന്ന നിലപാടുകളുമാണ് ഈ രണ്ട് കഥകളിലും നിഴലിച്ചുനില്‍ക്കുന്നത്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പഠിക്കാനും മാതൃകയാക്കാനുമുള്ള എമ്പാടും പാഠങ്ങള്‍ ഈ രണ്ട് യാത്രാ സംഘത്തില്‍ നിന്നും ലഭിക്കാതിരിക്കില്ല. ഈ പാഠങ്ങള്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ക്കുള്ള ന്യായീകരണമാണ് എന്നല്ല ഇപ്പറഞ്ഞതിനര്‍ഥം.
മുക്കത്തിനടുത്തു പ്രവര്‍ത്തിക്കുന്ന അനാഥശാലയില്‍ ചേര്‍ന്ന് പഠിക്കാന്‍ ഝാര്‍ഖണ്ഢില്‍ നിന്നെത്തിയ കുട്ടികളുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലങ്ങളുടെ അനുരണനങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഈ കോലാഹലങ്ങളെ പൊലിപ്പിച്ചു നിര്‍ത്താന്‍ ആവശ്യമായ വിഭവങ്ങള്‍ വേട്ടക്കാരും ഇരകളും തങ്ങളാല്‍ ആകുംവിധം മാധ്യമങ്ങളിലൂടെയും മറ്റും ദിനംപ്രതി നല്‍കുന്നുമുണ്ട്. മുസ്‌ലിം സമുദായത്തിന്റെ തലക്കിട്ടു രണ്ട് കിഴുക്ക് കൊടുക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ ഒന്നും പഴാക്കാത്തവരുടെ ഒരൈക്യനിര തന്നെ ഒരു ഭാഗത്ത് രൂപപ്പെട്ടിട്ടുണ്ട്. മുസ്‌ലിം പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ അവസരം പാര്‍ത്തിരിക്കുന്ന “സമുദായസ്‌നേഹികളാണ്” മറു ഭാഗത്ത് നിന്ന് സമുദായത്തിന് വേണ്ടി എന്ന ലേബലില്‍ ചാവേര്‍ പോരാട്ടം നടത്തുന്നത്. സമുദായത്തെ കല്ലെറിയാനും സമുദായത്തിലേക്ക് നുഴഞ്ഞുകയറാനും അവസരം പാര്‍ത്തു നില്‍ക്കുന്നവര്‍ക്ക് കിട്ടിയ ചാകര കൂടിയായിരുന്നു ഝാര്‍ഖണ്ഢില്‍ നിന്നെത്തിയ കുട്ടികള്‍ എന്ന് ചുരുക്കം.
കേരളത്തില്‍ മുസ്‌ലിംകള്‍ നടത്തുന്ന അനാഥശാലകള്‍ ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയാകുന്നുണ്ട് എന്ന തരത്തിലായിരുന്നു ബി ജെ പി നേതാക്കളുടെ ആരോപണം. ഈ പരാതിയുമായി ശോഭാ സുരേന്ദ്രന്‍ ഡല്‍ഹിയിലേക്കു വണ്ടി കയറി. മേനകാ ഗാന്ധിയെ കണ്ടു പരാതി ബോധിപ്പിച്ചു. ഡല്‍ഹിയില്‍ ഒരു പത്രസമ്മേളനവും നടത്തി. കെ സുരേന്ദ്രന്‍ മുതല്‍ ബാലഗോകുലം ഭാരവാഹികള്‍ വരെ സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു. ഈ ആരോപണങ്ങളെ പിന്തുണക്കും വിധത്തില്‍ സംസ്ഥാന ആഭ്യന്തര മന്ത്രി നടത്തിയ പ്രസ്താവനയിലെ നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ ഈ സംഘത്തെ ആനന്ദതരളിതരാക്കി. കേന്ദ്രത്തില്‍ ബി ജെ പി യും മോദിയും അധികാരത്തില്‍ വന്നതിന്റെ ആവേശം ഈ പ്രസ്താവനകളില്‍ എല്ലാം ഉണ്ടായിരുന്നു. ഈ വക വിഷയങ്ങളൊക്കെയും കേന്ദ്ര എജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണം എന്നായിരുന്നു സംഘ് പരിവാരത്തിന്റെ ആവശ്യം. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് വരെ വാര്‍ത്തകളില്‍ അവിടവിടെയായി അവശേഷിച്ചിരുന്ന ട്രെഡ്‌വെല്ലും അവരുടെ ആത്മകഥയും അതോടെ എവിടെയും കാണാതെയായി. മറു ഭാഗത്ത്, “ഇമെയില്‍ ചോര്‍ത്തല്‍ വിവാദം ഉണ്ടായപ്പോഴും പുസ്തക വിലക്കുകള്‍ ഉണ്ടായപ്പോഴും ഒരുമിച്ചു നില്‍ക്കാതിരുന്ന സമുദായമേ, ഇതാ ഫാസിസം നിങ്ങളുടെ വാതില്‍ പടിയിലും മുട്ടി വിളിച്ചിരിക്കുന്നു, ഉണരൂ, ഒന്നിച്ചു നിന്ന് മുസ്‌ലിം വേട്ടക്കാരെ തുരത്തിയോടിക്കൂ” എന്ന മട്ടില്‍ ഈ വിവാദത്തെ മുന്‍നിര്‍ത്തി “മുസ്‌ലിം ഐക്യം” കെട്ടിപ്പടുക്കാനുള്ള തത്രപ്പാടിലാണ് ചില സമുദായസ്‌നേഹികള്‍. സമുദായത്തെ പ്രതിരോധത്തിലാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘടനകളെ സമുദായത്തിന്റെ മൊത്തം ലേബലുപയോഗിച്ച് രക്ഷിച്ചെടുക്കാനുള്ള ഒരു മാര്‍ഗമായി ഇത്തരക്കാരുടെ സമുദായ ഐക്യബോധം മറിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ“”വിവാഹപ്രായത്തി”ലാണ് ഇവിടെ ഐക്യം നാം ഒടുവില്‍ കണ്ടത്. പത്ര സമ്മേളനങ്ങള്‍ നടത്തിയും ചാനല്‍ സ്റ്റുഡിയോകളില്‍ കയറി ന്യായം പറഞ്ഞും പ്രതിഷേധ സമ്മേളനങ്ങള്‍ നടത്തിയും സംഘടനകളുടെ സംസ്ഥാന സമിതികള്‍ വിളിച്ചുചേര്‍ത്തും ഈ “സമുദായസ്‌നേഹികള്‍” കഴിഞ്ഞ ഒരാഴ്ച നിറഞ്ഞുനിന്നു. ഒരു കടി വേണ്ടിടത്ത് അവര്‍ നിന്നു കുരച്ചു.
കേരളത്തില്‍ അഭയം തേടിയെത്തിയ ഝാര്‍ഖണ്ഢില്‍ നിന്നുള്ള കുട്ടികളെ മനുഷ്യക്കടത്തിന്റെയും തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും ഇരകളായി അവതരിപ്പിക്കാന്‍ ചിലര്‍ കാണിച്ച ആവേശത്തെ അനുദിനം വ്യവസ്ഥാപിതമായിക്കൊണ്ടിരിക്കുന്ന മുസ്‌ലിംവിരുദ്ധ പൊതുബോധത്തിന്റെ ഭാഗമായി തന്നെ കാണണം. ആ പൊതുബോധം പക്ഷേ, കുറേക്കൂടി സൂക്ഷ്മമായി നടത്തേണ്ടിയിരുന്ന പ്രവര്‍ത്തനങ്ങളെ ഉദാസീനതയോടെ കൈകാര്യം ചെയ്യുന്നതിനുള്ള ന്യായീകരണമല്ല. ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന ദാരിദ്ര്യവും കഷ്ടപ്പാടുകളും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേരിടാനാണ് മുസ്‌ലിം സ്ഥാപനങ്ങളുടെ ലക്ഷ്യമെങ്കില്‍, അവരുടെ ജീവിതത്തെ മുന്‍പത്തേക്കാള്‍ ദുരൂഹവും കഷ്ടപ്പാടുകള്‍ നിറഞ്ഞതുമാക്കി മാറ്റാന്‍ ഇടയുള്ള സാഹചര്യങ്ങളിലൂടെ അവരെ വലിച്ചിഴക്കുന്നതിനു പകരം കൂടുതല്‍ ഉത്തരവാദ ബോധത്തോടെ പെരുമാറാനുള്ള സന്നദ്ധതയും അര്‍പ്പണ ബോധവും പ്രകടിപ്പിക്കണമെന്ന പാഠമാണ് ഈ സംഭവവികാസങ്ങള്‍ നല്‍കുന്നത്.
ടിക്കറ്റില്ലാത്ത ഒരു ട്രെയിന്‍ യാത്ര ഒരുത്തരേന്ത്യന്‍ മുസ്‌ലിമിന്റെ ജീവിതത്തെ തന്നെ അപ്പാടെ മാറ്റി മറിക്കാനിടയുണ്ട്. അവരുടെ കാര്യത്തില്‍ ടിക്കറ്റില്ലാത്തതും എല്ലാ സര്‍ട്ടിഫിക്കറ്റിലും ഒരാള്‍ തന്നെ ഒപ്പിട്ടതും ഒരു സാങ്കേതിക പ്രശ്‌നമായി മാത്രം കാണുന്ന ഒരു രാഷ്ട്രീയ സാഹചര്യമല്ല നിലവിലുള്ളത്. ആ സാഹചര്യം മനസ്സിലാക്കുക എന്നത് ഉത്തരവാദ ബോധമുള്ള മുസ്‌ലിം സംഘടനകളുടെ ബാധ്യതയാണ്. ഭരണഘടനയും ന്യായവും പറഞ്ഞു കാത്തിരിക്കാന്‍ മാത്രം വിഭവവും സൗകര്യവുമുള്ളവരാണ് കേരളത്തിലെ മുസ്‌ലിംകള്‍. ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ക്ക് അതില്ല. കരിനിയമങ്ങളുടെ ഇരകളെ ജനകീയ തെളിവെടുപ്പ് നടത്തിയും തീവ്രവാദക്കേസുകളിലെ ഇരകളെക്കുറിച്ചു തരാതരം പോലെ ഡോക്യുമെന്ററികള്‍ ഇറക്കിയും ഇരകളെ കാര്‍ണിവലുകളിലെ കാഴ്ചവസ്തുക്കളും വില്‍പ്പനച്ചരക്കുകളുമൊക്കെയാക്കി മാറ്റാനുള്ള സമയവും സൗകര്യവും പത്രാസുമൊക്കെയുള്ള കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ ഉത്തരേന്ത്യന്‍ മുസ്‌ലിംകളെയും അങ്ങനെ തന്നെ കാണുകയും ഉപയോഗിക്കുകയും ചെയ്യുന്നു എന്നതാണ് ദുരന്തകരം. ഇത്തരം സംഘടനകളുടെ പ്രവര്‍ത്തന മണ്ഡലം വ്യാപിപ്പിക്കാനുള്ള മറ്റൊരു ഇരയായി ഉത്തരേന്ത്യന്‍ മുസ്‌ലിംകളെ കാണാതിരിക്കാനുള്ള ജാഗ്രത ഉണ്ടായാല്‍ അത് ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ ജീവിതത്തെ കുറേക്കൂടി സമാധാനപൂര്‍ണമാക്കും. അല്ലാത്ത പക്ഷം, കേരളത്തില്‍ നിന്നുള്ളവരുമായി ബന്ധപ്പെട്ടതാണ് തങ്ങള്‍ ചെയ്തുപോയ പരമാബദ്ധം എന്നവര്‍ നമ്മെ ശപിക്കും. അങ്ങനെയൊരു സാഹചര്യം ഉണ്ടാകാതിരിക്കട്ടെ.
നേരത്തെ സൂചിപ്പിച്ച മുസ്‌ലിംവിരുദ്ധ പൊതുബോധവും അതുയര്‍ത്തുന്ന വെല്ലുവിളികളും മാറ്റി നിര്‍ത്തിയാല്‍ ഈ വിവാദത്തില്‍ മുസ്‌ലിം സംഘടനകളെ ആത്മവിമര്‍ശം നടത്താന്‍ പ്രേരിപ്പിക്കേണ്ട ഒട്ടനവധി ഘടകങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ട ഒരു ഘടകം മുമ്പ് പറഞ്ഞതു പോലെ, ഒരു കടി വേണ്ടിടത്ത് നിന്നു കുരയ്ക്കുന്ന സമുദായ നേതൃത്വത്തെക്കുറിച്ചാണ്. “യതീംഖാന” വിവാദം എന്ന് പലരും പേരിട്ടിരിക്കുന്ന ഈ വിവാദത്തെ ഒരു സാങ്കേതിക പ്രശ്‌നമായിക്കണ്ട് പരിഹരിക്കാന്‍ കഴിയുമായിരുന്ന പലരും സമുദായ നേതൃത്വത്തില്‍ തന്നെ ഉണ്ടായിരുന്നു. സാമൂഹിക ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ആണ് അതില്‍ ഒരാള്‍. അഗതികളും അനാഥകളുമായ കുട്ടികളുടെ വിഷയം മനസ്സിലാക്കാനുള്ള ജാഗ്രത അദ്ദേഹത്തിന് ഇല്ലാതെ പോയി എന്നത് ഒരു ദുരന്തം തന്നെ. നാട്ടിലെ പെറ്റിക്കേസുകളില്‍ വരെ ഇടപെടുന്ന സമുദായ നേതൃത്വത്തിനും സ്വന്തം മന്ത്രിയോട് യഥാസമയം ആക്ഷന്‍ പറയാന്‍ കഴിയാതെ പോയി. പകരം പത്ര സമ്മേളനം വിളിച്ചു മാധ്യമങ്ങളോട് വാചകക്കസര്‍ത്ത് നടത്താനായിരുന്നു അവരുടെ തീരുമാനം. സെല്‍ഫ് ഗോളടിക്കാന്‍ വിദഗ്ധ പരിശീലനം ലഭിച്ച സമുദായ നേതൃത്വത്തിന്റെ സ്വാഭാവിക തീരുമാനം എന്നല്ലാതെ ഇതിനെ മറ്റെന്തു വിളിക്കാന്‍?
ഈ വിവാദത്തെ സമുദായത്തിന്റെ മൊത്തം പ്രശ്‌നമായി അവതരിപ്പിച്ച് രക്ഷാകര്‍ത്തൃത്വം ഏറ്റെടുക്കാന്‍ ധൃതി കാണിച്ച ചില “സമുദായസ്‌നേഹികളുടെ” ജാതകം പരിശോധിക്കുന്നത് ഇത്തരം വിഷയങ്ങളില്‍ അവര്‍ കാണിക്കുന്ന താത്പര്യത്തിന്റെ പൊരുള്‍ എന്തെന്ന് മനസ്സിലാക്കാന്‍ സഹായിക്കും. കേരളത്തില്‍ മുസ്‌ലിംകള്‍ നടത്തുന്ന അനാഥശാലകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുംവിധം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങളെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത് മുസ്‌ലിംവിരുദ്ധ പൊതുബോധമാണെങ്കില്‍ ആ പൊതുബോധത്തെ വേണ്ടുവോളം ആന്തരികവത്കരിക്കുകയും പ്രവൃത്തിപഥങ്ങളില്‍ നടപ്പിലാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നവരാണ് ഈ “സമുദായസ്‌നേഹികളി”ല്‍ പലരും എന്ന് അപ്പോള്‍ ബോധ്യപ്പെടും.
കേരളത്തില്‍ ഒരു മുസ്‌ലിം അനാഥാലയത്തിനെതിരെ ആദ്യമായി ഉയര്‍ന്ന ആരോപണങ്ങള്‍ അല്ല ഇപ്പോഴത്തെ വിവാദത്തില്‍ നാം കേള്‍ക്കുന്ന പലതും. കേരളത്തില്‍ ആദ്യമായി പത്രമാധ്യമങ്ങളുടെ സഹായത്തോടെ ഒരനാഥശാലക്ക് എതിരില്‍ ക്യാമ്പയിന്‍ നയിച്ചത് മൗദൂദികള്‍ ആയിരുന്നു. കോഴിക്കോടിനടുത്ത കണ്ണായ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന, മൗദൂദികളുടെ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന വെള്ളിമാടുകുന്നിനോട് ചേര്‍ന്നു നില്‍ക്കുന്ന ജെ ഡി റ്റി ഇസ്‌ലാം ആയിരുന്നു ആ ക്യാമ്പയിനിന്റെ ഇര. ഇന്ന് കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും മുക്കത്തെ അനാഥശാലക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ തീവ്രവാദവും ഭീകരവാദവും ഒഴികെയുള്ള ഒട്ടുമിക്ക ആരോപണങ്ങളും അന്ന് മൗദൂദികള്‍ ജെ ഡി റ്റിക്കെതിരെ ഉയര്‍ത്തി. മൗദൂദികളും മറ്റും ഇടക്കിടെ ഉദ്ധരിക്കുന്ന പൊതുസമൂഹം മുസ്‌ലിം അനാഥശാലകളെ ആദ്യമായി സംശയത്തോടെ കാണാന്‍ തുടങ്ങിയത് ശോഭാ സുരേന്ദ്രന്‍ മേനകാ ഗാന്ധിയുടെ വീടിനു മുന്നില്‍ പത്രസമ്മേളനം നടത്തിയപ്പോഴായിരുന്നില്ല, മറിച്ച് മൗദൂദികളുടെ പത്രം ജെ ഡി റ്റിക്കെതിരെ ക്യാംപയിന്‍ നയിച്ചപ്പോഴായിരുന്നു. കേരളത്തിലെ പല അനാഥശാലകളിലെയും യതീം കുട്ടികളുടെ അന്നം മുടക്കുന്നതില്‍ ആ പരമ്പര വഹിച്ച പങ്ക് എത്രമാത്രം ഉണ്ടെന്നു മനസ്സിലാകണമെങ്കില്‍ നാട്ടിന്‍പുറത്തെ നേര്‍ച്ചപ്പെട്ടികളിലെ നാണയത്തുട്ടുകള്‍ മാസാമാസം ശേഖരിക്കുന്ന യതീംഖാനാ പ്രതിനിധികളോട് ചോദിച്ചു നോക്കിയാല്‍ മതി. യതീം ഖാനകളുടെ പിരിവുകാരെ സമുദായ അംഗങ്ങള്‍ തന്നെ ആട്ടിയോടിക്കാന്‍ തുടങ്ങിയത് അതോടെയായിരുന്നു. യതീമിന്റെ അന്നം മുടക്കുന്നതിന്റെ ശിക്ഷയെക്കുറിച്ച് ഇപ്പോള്‍ രമേശ് ചെന്നിത്തലയോടും മറ്റും വേദവാക്യം ഓതുന്ന “സമുദായസ്‌നേഹി”കള്‍ക്ക് അന്ന് ആ വക ഖുര്‍ആന്‍ സൂക്തങ്ങളും ഹദീസ് വാക്യങ്ങളുമൊന്നും ഒര്‍മയുണ്ടായിരുന്നില്ല. ജെ ഡി റ്റി യതീംഖാന സ്വന്തം വരുതിയിലാക്കാന്‍ മൗദൂദികള്‍ അന്ന് കളിച്ച കളിയോളം മോശമൊന്നുമല്ല സംഘ്പരിവാര്‍ നേതാക്കളുടെ ഇപ്പോഴത്തെ കളി. ഇപ്പോഴത്തെ വിവാദത്തിനു നിമിത്തമായ സംഭവത്തിലെ പിഴവുകളെ സാങ്കേതിക പിഴവുകളായി കാണണമെന്ന് ഇന്ന് വാദിക്കുന്ന മൗദൂദികള്‍ക്ക്, ജെ ഡി റ്റിയില്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകളെ ആ രീതിയില്‍ കാണാന്‍ ആ സ്ഥാപനത്തിന്റെ അധികാരം പിടിച്ചെടുക്കാനുള്ള ധൃതിയില്‍ അന്ന് കഴിഞ്ഞില്ല. മുസ്‌ലിം അനാഥശാലകളുടെ പൊതു പ്രശ്‌നമായി അവ അവതരിപ്പിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്തു. ഫലമോ, കേരളത്തിലെ പല അനാഥശാലകളിലെയും യതീമുകള്‍ ആദ്യമായി പട്ടിണി എന്തെന്നറിഞ്ഞു. ജെ ഡി റ്റിയെ ശുദ്ധീകരിക്കലായിരുന്നില്ല മൗദൂദികളുടെ ലക്ഷ്യമെന്ന് പിന്നീടവിടെ നടന്ന സംഭവവികാസങ്ങള്‍ തെളിയിക്കുകയും ചെയ്തു.
കേരളത്തിലെ ഓര്‍ഫനേജുകളില്‍ എത്തുന്ന അന്യ സംസ്ഥാന വിദ്യാര്‍ഥികളെയും അവരെ ഏറ്റെടുത്തു കൊണ്ടുവരുന്ന മുസ്‌ലിം സ്ഥാപനങ്ങളെയും തീവ്രവാദവുമായും ഭീകരവാദവുമായും ബന്ധിപ്പിക്കുന്ന പ്രസ്താവന ആദ്യം നടത്തിയത് കുമ്മനം രാജശേഖരന്‍ പോലുമല്ല. ചേളാരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മുസ്‌ലിം സംഘടനയുടെ ഭാരവാഹികളാണ്. ഇപ്പോള്‍ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്ന യതീംഖാനയുടെ ഭാരവാഹികളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. അന്ന് ആ ആരോപണം വെണ്ടക്കയിലാക്കി ആദ്യം അച്ചു നിരത്തിയത് പത്രമുത്തശ്ശികളോ മുത്തച്ഛന്‍മാരോ ആയിരുന്നില്ല. മുസ്‌ലിം സമുദായത്തിന്റെ സ്വന്തം പേരില്‍ പ്രവര്‍ത്തിക്കുന്ന ചില പത്ര മാധ്യമങ്ങളായിരുന്നു. ജമ്മു കാശ്മീര്‍ സര്‍ക്കാറുമായുണ്ടാക്കിയ ധാരണ പ്രകാരം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മര്‍കസില്‍ കാശ്മീരില്‍ നിന്നുള്ള കുട്ടികളെ കൊണ്ടു വന്നപ്പോഴായിരുന്നു അത്. ചേളാരിയിലെ നേതാക്കള്‍ അന്ന് സമുദായത്തിനകത്തെ തങ്ങളുടെ എതിരാളികള്‍ക്ക് നേരെ ഉന്നയിച്ച ആ ആരോപണം രമേശ് ചെന്നിത്തലയും ശോഭാ സുരേന്ദ്രനും വി മുരളീധരനും ഇന്ന് ഏറ്റുപിടിച്ചു എന്നേയുള്ളൂ. ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ വസ്തുതകള്‍ അന്വേഷിക്കാനുള്ള ബാധ്യത ശോഭാ സുരേന്ദ്രന്മാര്‍ക്ക് തീരെഴുതിക്കൊടുക്കുന്ന ബെല്ലും ബ്രേക്കും നഷ്ടപ്പെട്ട ഇത്തരം മുസ്‌ലിം നേതാക്കളുടെ സമുദായ സേവനത്തിന്റെ സ്വാഭാവികമായ പരിണതി എന്ന നിലയില്‍ കൂടി വേണം ഇപ്പോഴത്തെ ദുരന്തത്തെ മനസ്സിലാക്കാന്‍. രമേശ് ചെന്നിത്തലയോടും മാധ്യമങ്ങളോടും തിരുത്താന്‍ ആവശ്യപ്പെടുന്ന ഈ വക നേതാക്കള്‍ സ്വയം തിരുത്താത്ത കാലത്തോളം ഈ വക ദുരന്തങ്ങളൊക്കെ ഇനിയും തുടരുക തന്നെ ചെയ്യും. അതിന്റെ ഇരകള്‍ പാവപ്പെട്ട ഉത്തരേന്ത്യന്‍ മുസ്‌ലിംകളായി പോകുന്നല്ലോ എന്നതാണ് സങ്കടകരം.
മുസ്‌ലിംവിരുദ്ധ പൊതു ബോധത്തെ ആന്തരികവത്കരിച്ച ഇത്തരം “സമുദായസ്‌നേഹികളി”ല്‍ നിന്നു കൂടി രക്ഷപ്പെട്ടാലേ ഈ സമുദായത്തിന് സ്വന്തം ഭാവി കരുപ്പിടിപ്പിക്കാനും മറ്റുള്ളവര്‍ക്ക് തണലൊരുക്കാനും കഴിയൂ. ആ അര്‍ഥത്തില്‍ “യതീംഖാനാവിവാദം” പുറത്തു നില്‍ക്കുന്ന പൊതു സമൂഹത്തോട് മാത്രമല്ല, അകത്തുള്ള മുസ്‌ലിംകളോടും ചില പുനരാലോചനകള്‍ നടത്താന്‍ ആവശ്യപ്പെടുന്നുണ്ട്. മുസ്‌ലിംകള്‍ വേട്ടയാടപ്പെടുമ്പോള്‍ സമുദായത്തിന് പുറത്തെ വേട്ടക്കാരെ മാത്രമല്ല, അകത്തെ വേട്ടക്കാരെയും ഇരകളെയും കുറിച്ചുകൂടി ഓര്‍ക്കണം. ന്യൂനപക്ഷവിരുദ്ധ പൊതുബോധത്തെ കൂടുതല്‍ സൂക്ഷ്മമായി പരാജയപ്പെടുത്താന്‍ അത് മുസ്‌ലിംകളെ സഹായിക്കും.
മേല്‍ സൂചിപ്പിച്ചതു പോലെ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങളുടെ ദൗത്യവും പ്രവര്‍ത്തനവും വിപുലപ്പെടുത്താനും പുനഃസംഘടിപ്പിക്കാനുമുള്ള ഒരവസരമായിക്കൂടി ഈ വിവാദത്തെ സമുദായം കാണണം. കേരളത്തിലേക്ക് മാത്രമല്ല ഉത്തരേന്ത്യയില്‍ നിന്ന് ട്രെയിനുകള്‍ ഉള്ളത്, കേരളത്തില്‍ നിന്ന് തിരിച്ചും ട്രെയിനുകള്‍ പോകുന്നുണ്ട് എന്ന് സമുദായ നേതൃത്വം അറിയണം. പഞ്ചാബില്‍ പോയി തിരിച്ചു വന്ന ആ മലയാളി യുവാക്കളും അവര്‍ക്ക് നേതൃത്വം നല്‍കിയവരും ഇങ്ങനെയുള്ള ട്രെയിനുകളെ കുറിച്ച് അറിഞ്ഞവരും അതില്‍ യാത്ര ചെയ്തവരുമാണ്. അത്തരം കൂട്ടായ്മകള്‍ ശക്തിപ്പെടുത്താന്‍ കൂടി സമുദായം ശ്രദ്ധിക്കണം. അതിനു പകരം, കേരളത്തില്‍ നിന്ന് ഉത്തരേന്ത്യയിലെ മുസ്‌ലിംകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ പോകുന്ന മുസ്‌ലിയാക്കന്മാരുടെ ട്രെയിന്‍ ടിക്കറ്റ്, നരേന്ദ്ര മോദിയാണോ ബുക്ക് ചെയ്തത് എന്ന് അന്വേഷിച്ചിരിക്കാനാണ് “സമുദായസ്‌നേഹികളുടെ” വിധിയെങ്കില്‍ പിന്നെ നിര്‍വാഹമില്ല. ടിക്കറ്റില്ലാതെ വാളയാര്‍ ചുരം കയറി വന്ന ഉത്തരേന്ത്യയിലെ പട്ടിണിപ്പാവങ്ങളെ ക്രൈം ബ്രാഞ്ചിന് പിടിച്ചുകൊടുക്കാന്‍ കാത്തുനില്‍ക്കുന്ന ശോഭാ സുരേന്ദ്രന്‍മാരുടെ ന്യൂനപക്ഷ ബോധമേ ഇവര്‍ക്കുള്ളൂ എന്ന് ആശങ്കപ്പെടുകയേ പിന്നെ നിര്‍വാഹമുള്ളൂ. ആവശ്യത്തിലധികം വേട്ടക്കാര്‍ നമുക്കിടയില്‍ തന്നെ ഉണ്ടാകുമ്പോള്‍ എന്തിന് വിരുന്നുവന്നു പോകുന്ന വേട്ടക്കാരെ

 

---- facebook comment plugin here -----

Latest