International
കെനിയയില്‍ തീവ്രവാദി ആക്രമണത്തില്‍ 48 പേര്‍ കൊല്ലപ്പെട്ടു
നെയ്‌റോബി:കെനിയയിലെ ലാമുവില്‍ തീരദേശ നഗരമായ പെക്ടോണില്‍ തീവ്രവാദി ആക്രമണത്തില്‍ 48 പേര്‍ കൊല്ലപ്പെട്ടു.മൂന്ന് ഹോട്ടലുകള്‍ക്കും പൊലീസ് സ്റ്റേഷനു നേരെയും ആക്രമണമുണ്ടായി.പ്രാദേശിക സമയം രാത്രി എട്ട് മണിക്കാണ് ആക്രമണം.
സോമാലിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ അല്‍ ഷബാബാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.ലോകകപ്പ് മത്സരങ്ങള്‍ ടെലിവിഷനില്‍ കണ്ടുകൊണ്ടിരുന്നവരാണ് ആക്രമണത്തിനിരയായത്.വാനിലെത്തിയവര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.കെനിയയിലെ പ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രമാണ് ലാമു ദ്വീപ്.എന്നാല്‍ ആക്രമണം വിദേശികളെ ലക്ഷ്യം വെച്ചുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്.ആക്രമണത്തെത്തുടര്‍ന്ന് കെനിയയില്‍ സുരക്ഷ കര്‍ശനമാക്കി.
---- facebook comment plugin here -----