Kerala
ഐഎഎസ് ചേരിപ്പോര്:മധ്യസ്ഥത വേണ്ടെന്ന് ഐഎഎസ് അസോസിയേഷന്‍

തിരുവനന്തപുരം:ഐഎഎസ് ചേരിപ്പോര് രൂക്ഷമായ സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിനായുള്ള സര്‍ക്കാര്‍ നീക്കം പാളുന്നു.പ്രശ്‌നം പരിഹരിക്കാന്‍ പ്ലാനിങ് ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ എം ചന്ദ്രശേഖരനെ മധ്യസ്ഥനാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ മധ്യസ്ഥനല്ല മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയാണ് വേണ്ടെതെന്ന് ഐഎഎസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
രാജു നാരായണ സ്വാമിക്കെതിരായ അന്വേഷണം അംഗീകരിക്കാനാവില്ല.ചീഫ് സെക്രട്ടറിക്കെതിരെ എട്ട് പരാതികള്‍ അസോസിയേഷന് ലഭിച്ചിട്ടുണ്ട്.സര്‍വീസ് വിഷയങ്ങളായതിനാല്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു
പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ ചീഫ് സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.പാറ്റൂരില്‍ ഫഌറ്റ് ഉടമയ്ക്ക് സ്ഥലം കൈയേറാന്‍ ചീഫ് സെക്രട്ടറി കൂട്ടുനിന്നു എന്നായിരുന്നു വി എസിന്റെ ആരോപണം.ഇതിന്റെ തെളിവുകളും വിഎസ് മേശപ്പുറത്ത് വെച്ചു.ചീഫ് സെക്രട്ടറി സ്വന്തം നിലക്ക് ഉത്തരവുകള്‍ ഇറക്കുന്നുണ്ടെന്നും വിഎസ് ആരോപിച്ചു.