Kerala
ചീഫ് സെക്രട്ടറിക്കെതിരെ ടോം ജോസ്
കൊച്ചി:ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണെതിരെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ടോം ജോസ്.തന്റെ സ്വത്ത് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത് ദുരൂഹമാണെന്ന് ടോം ജോസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.ഐഎഎസ്‌കാരുടെ തര്‍ക്കത്തിലേക്ക് തന്റെ സ്വത്ത് വിവരങ്ങള്‍ വലിച്ചിഴച്ചു. ഭവന വായ്പ അടച്ചു തീര്‍ത്തത് ഭാര്യപിതാവിന്റേയും സുഹൃത്തിന്റേയും സഹായത്തോടെയാണ്.മഹാരാഷ്ട്രയില്‍ സ്വത്ത് വാങ്ങിയത് ബാങ്ക് വായ്പ എടുത്തിട്ടാണെന്നും ടോം ജോസ് അറിയിച്ചു .മഹാരാഷ്ട്രയില്‍ സിന്ധുദുര്‍ഗില്‍ എസ്റ്റേറ്റ് വാങ്ങിയത് വിവാദമായ സാഹചര്യത്തിലാണ് ടോം ജോസിന്റെ വിശദീകരണം.
---- facebook comment plugin here -----