International
ഉക്രൈനിന്റെ സമാധാന നീക്കത്തിന് പുടിന്റെ പിന്തുണ
മോസ്‌കോ: ഉക്രൈനിന്റെ സമാധാന നീക്കത്തിന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ പിന്തുണ. വിമതരുമായി ചര്‍ച്ച നടത്താനുള്ള പ്രായോഗിക നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സമാധാന നീക്കം കാര്യക്ഷമവും യാഥാര്‍ഥ്യവും ആകുന്നതിന് റഷ്യന്‍ അനുകൂല വിമതരുമായി ഉക്രൈന്‍ സര്‍ക്കാര്‍ കൂടിയാലോചന നടത്തി വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. ഉക്രൈന്‍ പ്രസിഡന്റ് പെട്രോപ്രോഷങ്കോ പ്രഖ്യാപിച്ച ഒരാഴ്ച വെടിനിര്‍ത്തല്‍ അന്ത്യശാസനമായി ഉപയോഗിക്കരുതെന്നും പുടിന്‍ വ്യക്തമാക്കി.
അതേസമയം, കിഴക്കന്‍ ഉക്രൈനില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. വിമത ആക്രമണങ്ങളില്‍ ആറ് അതിര്‍ത്തി സുരക്ഷാ സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സ്വന്തം സര്‍ക്കാറിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം സൈന്യം തന്നെ ലംഘിക്കുകയാണെന്ന് ആരോപിച്ച് വിമതര്‍ വെടിനിര്‍ത്തല്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. അതേസമയം, ഉക്രൈനിലെ ഏഴ് റഷ്യന്‍ അനുകൂല നേതാക്കള്‍ക്ക് നേരെ യു എസ് ഉപരോധം ഏര്‍പ്പെടുത്തി. ഇവരുടെ സ്വത്ത് മരവിപ്പിച്ചിട്ടുണ്ട്.