Connect with us

Techno

ലൂമിയ 630 വിപണിയില്‍

Published

|

Last Updated

കൊച്ചി: ഫുട്‌ബോള്‍ ഓഫറുമായി മൈക്രോസോഫ്റ്റ് ലൂമിയ 630 സ്മാര്‍ട്ട് ഫോണ്‍ കേരള വിപണിയിലെത്തി. വിന്‍ഡോസ് ഫോണ്‍ 8.1 ഓപ്പറേറ്റിംഗ് അനുഭവവും സവിശേഷമായ ഡ്യുവല്‍ സിം ശേഷിയും ഉള്‍പ്പെടെയുള്ള ലൂമിയയിലെയും മൈക്രോസോഫ്റ്റിലെയും ഏറ്റവും മികച്ച സവിശേഷതകളാണ് ലൂമിയ 630ലൂടെ ലഭ്യമാക്കുന്നത്.
സിംഗിള്‍ സിം, ഡ്യൂവല്‍ സിം രൂപത്തില്‍ ലഭിക്കും. ക്വാഡ് കോര്‍ സ്‌നാപ്പ്ഡ്രാഗണ്‍ പ്രോസസറാണ് ഇതിലുള്ളത്. വാട്‌സ്ആപ്പ്, വി ചാറ്റ്, ഇന്‍സ്റ്റാഗ്രാം എന്നീ ആപ്ലിക്കേഷനുകളും ലഭ്യമാണ്. ആക്ഷന്‍ സെന്ററില്‍ നിന്നുള്ള വണ്‍ സൈ്വപ്പ് നോട്ടിഫിക്കേഷന്‍, പുതിയ മൈക്രോസോഫ്റ്റ് എന്റര്‍പ്രൈസ് ഫീച്ചര്‍ പാക്ക്, മൈക്രോസോഫ്റ്റ് ഓഫീസ്, വണ്‍ഡ്രൈവ്, കാമറ, ഹിയര്‍ മാപ്പ്‌സ്, ഡ്രൈവ് പ്ലസ് എന്നിവ ലൂമിയ 630നെ മികച്ചതാക്കുന്നു. 4.5 ഇഞ്ച് ക്ലിയര്‍ ബ്ലാക്ക് സ്‌ക്രീനിലെ സ്റ്റോറി ടെല്ലര്‍ മികച്ച കാഴ്ചയാണ്.
ലൂമിയ 630 ഡ്യുവല്‍ സിമ്മിലെ സിഗ്നേച്ചര്‍ ലൂമിയ സ്മാര്‍ട്ട്‌ഫോണ്‍ സവിശേഷതകളില്‍ ഫൈവ് മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് കാമറ, നോക്കിയ കാമറ, സിനിമാഗ്രാഫ് പോലുള്ള ഏറ്റവും പുതിയ ഇമേജിംഗ് ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടുന്നു. 1830 എം എ എച്ച് ബാറ്ററി ഉപയോഗിക്കാതെ കുറഞ്ഞ പവറില്‍ ഓരോ ദിവസത്തെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ സഹായിക്കുന്നതാണ് പുതിയ സെന്‍സര്‍കോര്‍. മാറ്റാവുന്ന ഷെല്ലുകളോടെയുള്ള മാറ്റ് പോളി കാര്‍ബോണേറ്റ് ഡിസൈനിലാണ് ലൂമിയ 630നെ അവതരിപ്പിച്ചിരിക്കുന്നത്. ബ്രൈറ്റ് ഓറഞ്ച്, ഗ്രീന്‍, യെല്ലോ എന്നി നിറങ്ങള്‍ക്കൊപ്പം ബ്ലാക്ക് ആന്റ് വൈറ്റ് മാറ്റിലും ലഭിക്കും. യു എസ് ഡി കാര്‍ഡ് ഉപയോഗിച്ചു 128 ജിബി വരെ മെമ്മറി വികസിപ്പിക്കാവുന്നതാണ്. ചിത്രങ്ങള്‍, വീഡിയോകള്‍, മ്യൂസിക്, മാപ്പുകള്‍, ആപ്ലിക്കേഷനുകള്‍ എന്നിവ അനായാസം സ്ഥാനംമാറ്റാനും മറ്റും കഴിയുന്നു.
ഫിംഗര്‍ ഫുട്‌ബോള്‍ കളിക്കാനും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന അഞ്ച് വിജയികള്‍ക്ക് സ്‌പെയിനില്‍ എഫ് സി ബാര്‍സിലോണയുടെ കളി നേരിട്ട് കാണാനും അവസരമുണ്ടാക്കും. ഈ മാസം 30 വരെയാണ് മത്സരം. മത്സര പ്രഖ്യാപന ചടങ്ങില്‍ കേരള ഫുട്‌ബോള്‍ ക്യാപ്റ്റനും ഗോള്‍കീപ്പറുമായ ജീന്‍ ക്രിസ്റ്റ്യന്‍, മൈക്രോസോഫ്റ്റ് മൊബൈല്‍സിന്റെ സബ്‌സിഡിയറിയായ നോക്കിയ ഇന്ത്യയുടെ ദക്ഷിണ വിഭാഗം ഡയറക്ടര്‍ ടി എസ് ശ്രീധര്‍ പങ്കെടുത്തു.