Kerala
സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഇന്നുകൂടി മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെമുതല്‍ വൈകിട്ടു ലോഡ് ഷെഡിങ് ഇല്ല. അറ്റകുറ്റപ്പണിയിലായിരുന്ന വൈദ്യുത നിലയങ്ങളില്‍ ഉല്‍പാദനം പുനരാരംഭിച്ചതും മഴ പെയ്ത് അന്തരീക്ഷം തണുത്തതോടെ വൈദ്യുതി ഉപയോഗം കുറഞ്ഞതുമാണ് ലോഡ് ഷെഡിംഗ് പിന്‍വലിക്കാനുള്ള കാരണം. ജലസംഭരണികളില്‍ വെള്ളം ഒഴുകി എത്തിയതിനാല്‍ ജലവൈദ്യുതി ഉല്‍പാദനവും കൂടിയിട്ടുണ്ട്.
അറ്റകുറ്റപ്പണിയിലായിരുന്ന നേര്യമംഗലം, പെരിങ്ങല്‍ക്കുത്ത് ജലവൈദ്യുത പദ്ധതികളില്‍ ഉല്‍പാദനം പുനരാരംഭിച്ചു. നിര്‍ത്തിവച്ചിരുന്ന ശബരിഗിരി പദ്ധതിയില്‍ 350 മെഗാവാട്ടിന്റെ ഉല്‍പാദനം ഇന്നുച്ചയ്ക്ക് ആരംഭിച്ചു നാളെയോടെ പൂര്‍ണതോതിലെത്തും. ലോഡ്‌ഷെഡിങ് പിന്‍വലിക്കുന്ന കാര്യം മന്ത്രി ആര്യാടന്‍ മുഹമ്മദ് നേരത്തെ നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു.
---- facebook comment plugin here -----