Connect with us

Gulf

എക്‌സ്‌പോ 2020 ആസ്ഥാന മന്ദിരം ജബല്‍ അലിയില്‍

Published

|

Last Updated

ദുബായ്: എക്‌സ്‌പോ 2020 ആസ്ഥാനം ജബല്‍ അലിയില്‍ അല്‍ മക്തൂം വിമാനത്താവളത്തിന് അടുത്തായി സ്ഥാപിക്കാന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉത്തരവിട്ടു. പരമ്പരാഗത ശൈലിയും ആധുനികതയും സമന്വയിപ്പിച്ചാണ് ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നത്. ഇത് സംബന്ധിച്ച് ഫിനാന്‍ഷ്യല്‍ സെന്ററില്‍ ചേര്‍ന്ന സ്വാഗതസംഘം ഉന്നതതലസമിതി ചര്‍ച്ച ചെയ്തു. ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് കാര്യാലയ നിര്‍മാണവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളും ആസൂത്രണവും ചര്‍ച്ച ചെയ്തത്.
ഉന്നതതല സമിതി മാനേജിംഗ് ഡയരക്ടറായി തിരഞ്ഞെടുക്കപ്പെട്ട സഹമന്ത്രി റീം ആല്‍ ഹാഷിമി ആയിരിക്കും എക്‌സ്‌പോ 2020 ഓഫീസിന്റെ ഡയരക്ടര്‍ ജനറല്‍. കാര്യാലയ നിര്‍മാണം സംബന്ധിച്ച് ആര്‍.ടി.എ ചെയര്‍മാന്‍ മത്തര്‍ ആല്‍ തായറും മുനിസിപ്പാലിറ്റി ഡയരക്ടര്‍ ജനറല്‍ ഹുസ്സൈന്‍ നാസ്സര്‍ ലൂത്തയും സംസാരിച്ചു. കാര്യാലയ നിര്‍മാണത്തിന് വിവിധ വകുപ്പുകള്‍ ഏറ്റെടുക്കേണ്ട ചുമതലകളെ കുറിച്ചാണ് ഇരുവരും പ്രധാനമായും സംസാരിച്ചത്. റീം ആല്‍ ഹാഷിമിയെ സ്വാഗത സംഘം ഉന്നതതലസമിതി എം.ഡിയായി നിശ്ചയിച്ചതായി യോഗത്തില്‍ ശൈഖ് മുഹമ്മദ് പ്രഖ്യാപിക്കുകയായിരുന്നു.

---- facebook comment plugin here -----

Latest