National
ചൈന വീണ്ടും ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമാതിര്‍ത്തി വീണ്ടും ചൈന ലംഘിച്ചു. ജമ്മു കാശ്മീരിലെ ലഡാക്കിലുള്ള പാംഗോഗ് സോ, ചുശുല്‍ മേഖലയിലാണ് വ്യോമാതിര്‍ത്തി ലംഘിച്ച് ചൈനീസ് ഹെലികോപ്റ്ററുകള്‍ ഇന്നലെ പറന്നത്. 24 മണിക്കൂറിനിടെ ഇത് മൂന്നാം തവണയാണ് ചൈന വ്യോമാതിര്‍ത്തി ലംഘിക്കുന്നത്. ഇന്ത്യ- ചൈന ബന്ധത്തിന്റെ ആണിക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന പഞ്ചശീല തത്വങ്ങളുടെ അറുപതാം വാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കാന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ചൈനയിലുള്ളപ്പോഴാണ് വ്യോമാതിര്‍ത്തി ചൈന തുടര്‍ച്ചയായി ലംഘിക്കുന്നത്. അരുണാചല്‍ പ്രദേശും ജമ്മു കാശ്മീരിന്റെ നല്ലൊരു ഭാഗവും ചൈനയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസം ചൈന ഭൂപടം പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമാതിര്‍ത്തിയും ചൈന ലംഘിക്കുന്നത്.
---- facebook comment plugin here -----