Oddnews
12 ഭാഷകളിലേക്ക് ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യുന്ന പേന
ബറേലി: 12 ഭാഷകളിലേക്ക് ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യുന്ന പേന വിപണിയില്‍ . ഡിജിറ്റല്‍ മാര്‍ക്കറ്റില്‍ എത്തിയ ഈ പുതിയ ഖുര്‍ആന്‍ കിറ്റിന് 3500 രൂപയാണ് വില. ഇതാദ്യമായാണ് സ്വയം വിവര്‍ത്തനം ചെയ്യുന്ന ഇലക്ട്രിക് പേന വിപണിയിലെത്തുന്നതെന്നാണ് നിര്‍മാതാക്കളുടെ അവകാശ വാദം. ഖുര്‍ആനിലെ ഏത് അധ്യായം വായിക്കണമെങ്കിലും വരികളില്‍ ഇപേന വെച്ചാല്‍ ആവശ്യമുള്ള ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടും.
ഹിന്ദി, ഇംഗ്ലീഷ്, ഉറുദു, മറാത്തി, തമിഴ്, തുടങ്ങി 12 ഓളം ഭാഷകളിലേക്കാണ് ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യുന്നത്. പേന ഉപയോഗിച്ച് വായിച്ച വരികളിലേക്ക് വീണ്ടും നീക്കാനും സാധിക്കും. കൂടാതെ പേജ് ബുക്ക്മാര്‍ക്ക് ചെയ്യുകയുമാകാം. അറബി ഭാഷയറിയാത്ത യുവാക്കള്‍ക്ക് വേണ്ടിയാണ് പുതിയ കണ്ടുപിടുത്തമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.
---- facebook comment plugin here -----