Connect with us

Sports

ഫിഫ ലോകകപ്പ് താരം: ബെന്‍സിമ മുന്നില്‍ മെസി പതിമൂന്നാമത് !

Published

|

Last Updated

സൂറിച്: ബ്രസീല്‍ ലോകകപ്പിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഫിഫ ഔദ്യോഗിക പ്ലെയര്‍ ഇന്‍ഡെക്‌സില്‍ ഫ്രാന്‍സിന്റെ കരീം ബെന്‍സിമ ഒന്നാം സ്ഥാനത്ത്. കൊളംബിയയുടെ ജെയിംസ് റോഡ്രിഗസ് രണ്ടാമതും ഫ്രാന്‍സ് ഡിഫന്‍ഡര്‍ റാഫേല്‍ വരാനെ മൂന്നാമതുമെത്തിയപ്പോള്‍ അര്‍ജന്റീനയെ ഒറ്റക്ക് മുന്നോട്ട് നയിക്കുന്ന ലയണല്‍ മെസിക്ക് പതിമൂന്നാംസ്ഥാനം. ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍ എട്ടാമതും ഹോളണ്ടിന്റെ അതിവേഗക്കാരന്‍ ആര്യന്‍ റോബന്‍ ആറാം സ്ഥാനത്തുമാണ്. ബ്രസീല്‍ ക്യാപ്റ്റന്‍ തിയഗോ സില്‍വ അഞ്ചാം സ്ഥാനത്തുണ്ട്. ഫ്രാന്‍സിനെതിരെ വിജയഗോള്‍ നേടിയ ജര്‍മനിയുടെ മാറ്റ്‌സ്ഹമ്മല്‍സ് അഞ്ചാം സ്ഥാനത്ത്. കൊളംബിയക്കെതിരെ ബ്രസീലിന്റെ വിജയഗോള്‍ നേടിയ ഡേവിഡ് ലൂയിസ് ഏഴാം സ്ഥാനത്താണ്. ഹോളണ്ടിന്റെ സ്റ്റെഫാന്‍ ഡി വ്രിജും ബെല്‍ജിയത്തിന്റെ യാന്‍ വെര്‍ടോംഗനും ഒമ്പത് പത്ത് സ്ഥാനങ്ങളില്‍.
ഓരോ താരവും നടത്തിയ പാസുകള്‍, വിജയകരമായ പാസുകള്‍, ടാക്ലിംഗ്, മത്സരത്തിലെ സ്വാധീനം, തിരിച്ചുവരവിന് ഗുണം ചെയ്ത പ്രകടനം തുടങ്ങിയ പരിഗണിച്ചാണ് ഫിഫ കാസ്‌ട്രോള്‍ ഇന്‍ഡക്‌സ് തയ്യാറാക്കിയത്. പത്തില്‍ 9.79 പോയിന്റോടെയാണ് ബെന്‍സിമ മുന്നിട്ട് നില്‍ക്കുന്നത്. 9.41 ആണ് മെസിയുടെ ഇന്‍ഡക്‌സ് പോയിന്റ്.

Latest