Kerala
ആറന്‍മുള വിമാനത്താവള പദ്ധതിയില്‍ ക്രമക്കേട്: സിഎജി

ന്യൂഡല്‍ഹി:ആറന്‍മുള വിമാനത്താവള പദ്ധതിയില്‍ ഗുരുതര ക്രമക്കേടുണ്ടെന്ന് സി എ ജി റിപ്പോര്‍ട്ട്.വിമാനക്കമ്പനികളുടെ നിയമലംഘനം തടയുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പരാജയപ്പെട്ടു.നിയമവിരുദ്ധപ്രവര്‍ത്തനങ്ങളെ സര്‍ക്കാരുകള്‍ സഹായിച്ചു.പദ്ധതിക്ക് പരിസ്ഥിതി അനുമതി നല്‍കിയത് വസ്തുതകള്‍ മറച്ചുവെച്ചാണ്.നെല്‍വയല്‍ നികത്തിയത് നിയമ വിരുദ്ധമായാണ്.ആവശ്യമായ ഭൂമിയില്ലാതെയാണ് കമ്പനി പദ്ധതി ഏറ്റെടുത്തതെന്നും എല്‍ഡിഎഫ് യുഡിഎഫ് സര്‍ക്കാറുകള്‍ക്ക് ക്രമക്കേടുകളില്‍ തുല്യ പങ്കാളിത്തമാണുള്ളതെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
---- facebook comment plugin here -----